അൽ ഹസയിൽ വിതുര സ്വദേശി അപകടത്തിൽ മരിച്ചു
Monday, November 7, 2016 8:39 AM IST
അൽഹസ (ദമാം): തിരുവനന്തപുരം ജില്ലയിൽ വിതുര തോട്ടുമുക്ക് തിരുവല്ലം വീട്ടിൽ പരേതരായ സൈനലാബ്ദീന്റെയും ഷരീഫാ ബീവിയുടെയും മകൻ ഷഫീർ നംവബർ അഞ്ചിന് അൽ ഹസ അയൂൺ ശുക്കൈക്കിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചു.

ഇയാൾ ഓടിച്ചിരുന്ന ഇന്നോവ കാർ ട്രയിലറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു, ഷഫീർ സംഭവസ്‌ഥലത്ത് തന്നെ മരിച്ചു. മൃതദേഹം അൽ ഹസ കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ. മൃതദേഹം അൽ ഹസയിൽ മറവു ചെയ്യാനുള്ള നടപടികൾക്ക് നവോദയ പ്രവർത്തകർ നേതൃത്വം നൽകുന്നു.

ഷഫീർ നവോദയ ഹറത്ത് യൂണിറ്റിൽ അംഗമാണ്. ഭാര്യ ലിജിന പർവീൻ, ഏകമകൻ അസ്ഫിൻ.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം