കുവൈത്ത് വയനാട് അസോസിയേഷൻ ഈദ്ഓണ നിലാവ് 2016 സംഘടിപ്പിച്ചു
Monday, November 7, 2016 8:41 AM IST
കുവൈത്ത്: കുവൈത്ത് വയനാട് അസോസിയേഷൻ (KWA) ഈ വർഷത്തെ ഓണം ഈദ് ആഘോഷം ഈദ്ഓണ നിലാവ് 2016 നവംബർ നാലിന് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ചു.

2015 ൽ സ്‌ഥാപിതമായ ശേഷം ഇത് കെഡബ്ല്യുഎയുടെ രണ്ടാമത്തെ ഈദ്ഓണാഘോഷം ആയിരുന്നു. കുവൈത്തിന്റെയും ഇന്ത്യയുടെയും ദേശിയ ഗാനത്തിനുശേഷം രാജ്യത്തിനായി ജീവൻ നൽകിയ ഭടന്മാർക്ക് ആദരാജ്‌ഞലി അർപ്പിച്ച് സാംസ്കാരിക സമ്മേളനം കെഡബ്ല്യുഎ രക്ഷാധികാരി ബാബുജി ബത്തേരി നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് ഭാരവാഹികളും അംഗങ്ങളും അതിഥികളും ചേർന്ന് ബാൻഡ് മേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലിയെ വേദിയിലേക്ക് ആനയിച്ചു. പ്രസിഡന്റ് റംസി ജോൺ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സെക്രട്ടറി മുബാറക് കാമ്പ്രത്ത്, കെഐജി കേന്ദ്ര കമ്മിറ്റി അംഗം അൻവർ സയ്യദ്, രക്ഷാധികാരി അയൂബ് കെച്ചേരി, ട്രഷറർ എബി പോൾ, കെഡബ്ല്യുഎ വനിതാവേദി പ്രതിനിധി സിന്ധു അജേഷ് എന്നിവരും പ്രമുഖ സംഘടനാ നേതാക്കളിൽ നിന്നും അബൂബക്കറും മെട്രോ മെഡിക്കൽ കെയർ എംഡി ഹംസ പയ്യന്നൂർ, പ്രോഗ്രാം കൺവീനർ റെജി ചിറയത്ത് എന്നിവർ സംസാരിച്ചു.

കെഡബ്ല്യുഎ ആർട്സ് കൺവീനർ ജിജിലിന്റെ നേതൃത്വത്തിൽ ഹെല്പ് ലൈൻ വെൽഫെയർ അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച കോമഡി സ്കിറ്റും കെഡബ്ല്യുഎ സാൽമിയ സോൺ അംഗങ്ങളുടെ കോമഡി ഡാൻസ്, ഒപ്പന ഫ്യൂഷൻ, ശ്രുതിലയ ഓർഗാസ്ട്രയുടെ ഗാനമേള തുടങ്ങിയവ ആഘോഷങ്ങൾക്ക് മികവേകി. വോയിസ് കുവൈത്ത് സെക്രട്ടറി അരവിന്ദാക്ഷനും ഗോപിനാഥനും കെഡബ്ല്യുഎ വൈസ് പ്രസിഡന്റ് മിനി കൃഷ്ണയും ചേർന്നൊരുക്കിയ ഓണ പൂക്കളം പങ്കെടുത്തവർക്ക് കാഴ്ചയുടെ വ്യത്യസ്ത അനുഭവം ആയിരുന്നു.

ഫുഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ വിഭവസമൃദ്ധമായ സദ്യ വിളമ്പി ആഘോഷത്തിന് നിറവേറി. പ്രമുഖ പത്ര പ്രവർത്തകരായ അബ്ദുൽ ഫത്ത തയ്യിൽ, റിയാസ്, സത്താർ കുന്നിൽ എന്നിവരും വിവിധ അസോസിയേഷൻ ഭാരവാഹികൾ ആയ സലിം (നമ കുവൈത്ത്), ശോഭ നായർ, സജി മണ്ഡലത്തിൽ (താമരശേരി അസോസിയേഷൻ), ബിജു (കെകെടിഎ), അനു ആന്റണി (ഹെല്പ് ലൈൻ വെൽഫെയർ അസോസിയേഷൻ), ഷൈജു (കോഴിക്കോട് അസോസിയേഷൻ), വാണി വിസ്മയ, രേഖ (കെഡിഎ മഹിളാവേദി), അലക്സ് വർഗീസ്, രാഘുനാഥൻ നായർ (തനിമ) എന്നിവരും പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ