കേരള റൈറ്റേഴ്സ് ഫോറം ഒക്ടോബർ മാസ സമ്മേളനം നടത്തി
Monday, November 7, 2016 8:45 AM IST
ഹൂസ്റ്റൺ: ഹൂസ്റ്റൺ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന കേരള റൈറ്റേഴ്സ് ഫോറം, ഒക്ടോബർ 23ന് ഹൂസ്റ്റനിലെ സ്റ്റാഫോർഡിലുള്ള ദേശി ഇന്ത്യൻ റസ്റ്ററന്റ് ഓഡിറ്റോറിയത്തിൽ സമ്മേളിച്ചു.

റൈറ്റേഴ്സ് ഫോറം പ്രസിഡന്റ് മാത്യു നെല്ലിക്കുന്നിന്റെ അധ്യക്ഷതയിലാരംഭിച്ച സാഹിത്യ ചർച്ചാ സമ്മേളനത്തിൽ ജോൺ മാത്യു മോഡറേറ്ററായിരുന്നു. കേരളത്തിൽ നിന്നും സന്ദർശനത്തിനെത്തിയ എഴുത്തുകാരനും പ്രഭാഷകനുമായ ജയ്സി പാണ്ടനാട് മുഖ്യാതിഥിയായിരുന്നു.

അമേരിക്കൻ പ്രവാസി മലയാളിയുടെ ജീവിതം നെല്ലിക്കുന്നിന്റെ നോവലുകളിൽ എന്ന ശീർഷകത്തിൽ എഴുതിയ ലേഖനം ജോസഫ് പൊന്നോലി അവതരിപ്പിച്ചു. മാത്യു നെല്ലിക്കുന്നിന്റെ മുഖ്യ കൃതികളെ പറ്റിയുള്ള ഒരു ഹ്രസ്വമായ പഠനം കൂടിയായിരുന്നു പൊന്നോലിയുടെ ലേഖനം. തോമസ് കാളാശേരിയുടെ മനസൊരു കടൽ എന്ന കവിത കവി തന്നെ പാരായണം ചെയ്തു. തുടർന്ന് ജോസഫ് തച്ചാറ എഴുതിയ വിഹ്വലത എന്ന ചെറുകഥ കഥാകൃത്ത് തന്നെ വായിച്ചു.

സാഹിത്യ നിരൂപണ, ആസ്വാദന ചർച്ചാ സമ്മേളനത്തിൽ ഹൂസ്റ്റണിലെ എഴുത്തുകാരും വായനക്കാരുമായ ടി.എൻ. സാമുവൽ, ജോൺ മാത്യു, എ.സി. ജോർജ്, നയിനാൻ മാത്തുള്ള, മാത്യു നെല്ലിക്കുന്ന്, ശശിധരൻ നായർ, തോമസ് ഓലിയാൻ കുന്നേൽ, ശങ്കരൻകുട്ടി പിള്ള, ബോബി മാത്യു, അഡ്വ. ഡോ. മാത്യു വൈരമൺ, തോമസ് കാളശേരി, ശ്രീ പിള്ള, കോറസ് പീറ്റർ, ഗ്രേസി മാത്യു നെല്ലിക്കുന്ന്, ജോസഫ് പൊന്നോലി, സൈമൺ വാച്ചാചേരിൽ, ജോസഫ് തച്ചാറ, മോട്ടി മാത്യു തുടങ്ങിയവർ പങ്കെടുത്തു.