പുസ്തക ചർച്ച സംഘടിപ്പിച്ചു
Monday, November 7, 2016 8:46 AM IST
ഷാർജ: രാജ്യാന്തര പുസ്തകമേളയിൽ കലാലയം സാംസാകാരിക വേദി റിസാല പവലിയനിൽ ആനന്ദത്തിന്റെ രഹസ്യം എന്ന പുസ്തകത്തെ അടിസ്‌ഥാനമാക്കി ‘വായനാനുഭവം’ എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു.

മനുഷ്യൻ മോഹ വലയങ്ങളിലാണെന്നും ഉള്ളതുകൊണ്ട് സംതൃപ്തിയടയുന്ന സംസ്കാരം രൂപപ്പെടുത്തണമെന്നും ചർച്ചയിൽ അഭിപ്രായപ്പെട്ടു. ഹനീഫ ബാലുശേരി ഉദ്ഘാടനം ചെയ്തു. നിസാർ പുത്തൻപള്ളി, സ്വാലിഹ് സഖാഫി, കവി സഹർ അഹമദ്, ഇർഫാദ് മായിപ്പാടി എന്നിവർ സംസാരിച്ചു. ആഷിഖ് നെടുമ്പുര മോഡറേറ്റർ ആയിരുന്നു.