ടിപ്പു ജയന്തി: ജാഗ്രതയോടെ കുടക്
Monday, November 7, 2016 9:14 AM IST
മംഗളൂരു: ടിപ്പു ജയന്തി ആഘോഷം പത്തിനു നടക്കാനിരിക്കേ കഴിഞ്ഞ വർഷത്തേതു പോലെ അക്രമങ്ങൾ നടക്കാതിരിക്കാൻ കുടക് ജില്ലയിൽ കനത്ത ജാഗ്രതാ നിർദേശം. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്‌ജരാകാൻ കുടക് ജില്ല ഡപ്യൂട്ടി കമ്മീഷണർ റിച്ചാർഡ് വിൻസന്റ് ഡിസൂസ പോലീസിനു നിർദേശം നല്കി. കഴിഞ്ഞ വർഷം ടിപ്പു ജയന്തി ആഘോഷങ്ങൾക്കിടെയുണ്ട ായ സംഘർഷത്തിൽ വിഎച്ച്പി കുടക് ജില്ലാ പ്രസിഡന്റ് ഡി.എസ്. കുട്ടപ്പ കൊല്ലപ്പെട്ടത് സംസ്‌ഥാന വ്യാപകമായി അക്രമങ്ങൾക്ക് കാരണമായിരുന്നു.

ഈ സാഹചര്യം കണക്കിലെടുത്ത് ഈമാസം ഒമ്പത്, 10 തീയതികളിൽ ജില്ലയിൽ നിരോധനാജ്‌ഞ പ്രഖ്യാപിക്കും. ജില്ലയുടെ അതിർത്തി മേഖലകളായ കുട്ട, ആനേചൗക്കൂരു, സിദ്ധാപുര, കോപ്പ, മൽദാരെ, കൊഡ്ലി പേട്ട, ശനിവാരസന്തൈ, സമ്പാജെ, ഷിറംഗല, കരികെ എന്നിവിടങ്ങളിൽ പോലീസ് പോസ്റ്റുകൾ സ്‌ഥാപിക്കും. ഓരോ പോസ്റ്റുകളിലും സിസിടിവി കാമറകൾ സ്‌ഥാപിക്കും.

കഴിഞ്ഞ തവണ സംഘർഷമുണ്ട ായ മടിക്കേരിയിൽ കൂടുതൽ പോലീസ് സേനയെയും ദ്രുതകർമസേനയെയും വിന്യസിക്കും. ഇതുവഴി പോകുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കും. ലോഡ്ജുകളിലും ഹോട്ടലുകളിലും പരിശോധനയുണ്ട ാകും. എല്ലാ പ്രധാന സ്‌ഥലങ്ങളിലും സിസിടിവി കാമറകൾ സ്‌ഥാപിക്കും. റോഡുകളിലും കവലകളിലും പോസ്റ്ററുകളും ബാനറുകളും സ്‌ഥാപിക്കുന്നതും തടഞ്ഞിട്ടുണ്ട ്.