ട്രാഫിക് പോലീസുകാർക്ക് രഹസ്യകാമറ
Monday, November 7, 2016 9:15 AM IST
ബംഗളൂരു: നഗരത്തിലെ ട്രാഫിക് പോലീസുകാരുടെ യൂണിഫോമിൽ രഹസ്യകാമറകൾ ഘടിപ്പിക്കുന്നു. ട്രാഫിക് പോലീസിെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിെ ഭാഗമായാണ് ഈ നടപടി. നിയമം ലംഘിച്ചതിനു പിടിയിലാകുന്നവരും പോലീസും തമ്മിലുള്ള തർക്കം ഒഴിവാക്കാനും കൈക്കൂലി വാങ്ങുന്നത് തടയുന്നതിനും രഹസ്യകാമറ സഹായിക്കും.

പരീക്ഷണാടിസ്‌ഥാനത്തിൽ ആദ്യം 150 ഗ്രാം ഭാരമുള്ള 50 കാമറകൾ ഉടൻ എത്തിക്കും. ഇതു വിജയമാണെന്നു കണ്ട ാൽ കൂടുതൽ കാമറകൾ എത്തിക്കാനാണ് തീരുമാനം. ട്രാഫിക് പോലീസുകാർ നിർബന്ധമായും ഈ കാമറകൾ ധരിച്ചിരിക്കണമെന്നാണ് നിർദേശം.