ജപമാല മാസാചരണം നടത്തി
Monday, November 7, 2016 10:18 AM IST
ബംഗളൂരു: രാജരാജേശ്വരി നഗർ സ്വർഗറാണി ദേവാലയത്തിൽ ജപമാലമാസാചരണം ഒക്ടോബർ 21 മുതൽ 30 വരെ നടത്തി. സമാപനദിവസം രാവിലെ 8.45ന് നടന്ന ജപമാല പ്രദക്ഷിണത്തിനും ലദീഞ്ഞിനും വികാരി ഫാ. തോമസ് കൊച്ചുപുത്തൻപുരയ്ക്കൽ കാർമികത്വം വഹിച്ചു. തുടർന്നു നടന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ. സിജോ ഓലിക്കൽ എംഎസ്എഫ്എസ് മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് നേർച്ചവിതരണവും നടന്നു.