സംവാദം സംഘടിപ്പിച്ചു
Tuesday, November 8, 2016 7:33 AM IST
ബംഗളൂരു: കർണാടക പ്രോഗ്രസീവ് ആർട്സ് ക്ലബിെ (സിപിഎസി) ആഭിമുഖ്യത്തിൽ ഇന്നലെ സംവാദം സംഘടിപ്പിച്ചു. ദൊഡ്ഡബൊമ്മസാന്ദ്ര കെഎൻഇ കോളജിൽ വൈകുന്നേരം അഞ്ചു മുതൽ നടന്ന സംവാദം എം.എസ്. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഡെന്നീസ് പോൾ അധ്യക്ഷത വഹിച്ചു. പ്രമുഖ ഗ്രന്ഥകാരനും കാലടി സംസ്കൃത സർവകലാശാല അധ്യാപകനുമായ ഡോ. ധർമ്മരാജ് അടാട്ട് ഭഅറിവും വിമോചനവും’ എന്ന വിഷയം അവതരിപ്പിച്ചു. അജ്‌ഞതയുടെ ഇരുൾനീക്കി, അറിവിലൂടെ സ്വതന്ത്രരാവാൻ കീഴാളവർഗത്തിന് അവസരം നല്കിയ ചരിത്രപരമായ മുന്നേറ്റമായിരുന്നു നവോത്ഥാനമെന്ന് അദ്ദേഹം പറഞ്ഞു. സുദേവൻ പുത്തൻചിറ ധർമ്മരാജ് അടാട്ടിെ രചനാലോകം പരിചയപ്പെടുത്തി. ചന്ദ്രശേഖരൻ നായർ, സി.എച്ച്. പത്മനാഭൻ, പി.എ. രവീന്ദ്രൻ, ഗിരീഷ്കുമാർ, പി.വി.എൻ രവീന്ദ്രൻ, വല്ലപ്പുഴ ചന്ദ്രശേഖരൻ, ശ്രീജിത്ത് ശിവരാമൻ, ഐബിൻ കട്ടപ്പന, എൻ.എൽ രാജപ്പൻ, ശാന്തകുമാർ എലപ്പുള്ളി, സി. കുഞ്ഞപ്പൻ എന്നിവർ പ്രസംഗിച്ചു.