കല കുവൈറ്റ് ക്രിക്കറ്റ് ടൂർണമെന്റ് 18ന്
Tuesday, November 8, 2016 7:35 AM IST
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് നവംബർ 18ന് (വെള്ളി) അബു ഹലീഫ ഗ്രൗണ്ടിൽ നടക്കും. കല കുവൈറ്റിന്റെ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ചുകൊണ്ട് പതിനെട്ടോളം ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.

രാവിലെ ആറിന് ആരംഭിക്കുന്ന മത്സരങ്ങൾ വൈകിട്ടോടെ സമാപിക്കും. ഉദ്ഘാടന സമാപന ചടങ്ങുകളിൽ കുവൈത്തിലെ ഇന്ത്യൻ ക്രിക്കറ്റ് അസോസിയേഷന്റെ ഭാരവാഹികൾ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു.

വിവരങ്ങൾക്ക്: 55484818, 50315696, 66018867.

റിപ്പോർട്ട്: സലിം കോട്ടയിൽ