സംഗീത സന്ധ്യ ‘സ്നേഹ സ്വാന്തനം’ അരങ്ങേറി
Tuesday, November 8, 2016 7:40 AM IST
അബുദാബി: വൈഎംസിഎയുടെ നേതൃത്വത്തിൽ ‘സ്നേഹ സ്വാന്തനം’ എന്ന സംഗീത സന്ധ്യ അരങ്ങേറി. സെന്റ് ആൻഡ്രൂസ് സെന്ററിൽ നടന്ന പരിപാടിയിൽ പ്രമുഖ സംഗീത സംവിധായകൻ ജോസി പുല്ലാട്, സ്റ്റാർ സിംഗർ വിജയി ഹെൻറി ഇമ്മാനുവൽ, ചിപ്പി ജോസി, അജി തുമ്പമൺ, ടീന ജോമിൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു.

സിഎസ്ഐ ഇടവക വികാരി റവ. പോൾ പി. മാത്യു സംഗീത സന്ധ്യ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിജു പാപ്പച്ചൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ‘സ്നേഹ സോപാനം’ എന്ന സംഗീത ആൽബത്തിന്റെ പ്രകാശനം വി.ജെ. തോമസ് നിർവഹിച്ചു. സെക്രട്ടറി ഷാജി ഏബ്രഹാം, ജനറൽ കൺവീനർ ജോയിസ് മാത്യൂസ്, ഫ്രാൻസിസ് രാജൻ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള