ജിദ്ദയിൽ തൃശൂർ ജില്ല സൗഹൃദവേദി ഓണം ആഘോഷിച്ചു
Tuesday, November 8, 2016 10:24 AM IST
ജിദ്ദ: തൃശൂർ ജില്ല സൗഹൃദ വേദി ജിദ്ദ യൂണിറ്റിന്റെ ഈ വർഷത്തെ ഓണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. റാഹേലി വഫ ഓഡിറ്റോറിയത്തിൽ അരങ്ങേറിയ പരിപാടി മജീദ് നഹ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ശരീഫ് അറക്കൽ അധ്യക്ഷത വഹിച്ചു. രാവിലെ അത്തപൂക്കളമൊരുക്കിയതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി. തുടർന്ന് വേണു അന്തിക്കാടിന്റെ നേതൃത്വത്തിൽ അംഗങ്ങൾ തന്നെ സ്വയം പാചകം ചെയ്ത് ഒരുക്കിയ വിഭവ സമൃദ്ധമായ ഓണസദ്യയിൽ ജിദ്ദയിലെ രാഷ്ര്‌ടീയ –കലാ– സാംസ്കാരിക മേഖലയിലെ പ്രമുഖരടക്കം നൂറു കണക്കിന് പേർ പങ്കെടുത്തു.

വൈകുന്നേരം ഷാജു കാച്ചപ്പിള്ളി, ബൈജു കാരേക്കാട്ട് എന്നിവരുടെ നിയന്ത്രണത്തിൽ വിവിധ മത്സരങ്ങൾ അരങ്ങേറി. രാത്രി എട്ടിന് തുടങ്ങിയ മിമിക്സ് ആൻഡ് മ്യൂസിക്കൽ ട്രീറ്റിന്റെ നൃത്ത സംഗീത വിരുന്നും കലാഭവൻ നസീബ് അവതരിപ്പിച്ച വൺ മാൻഷോ, സൗമ്യ വിനോദ്, യശ്വന്ത് സുരേഷ് എന്നിവർ ചിട്ടപ്പെടുത്തിയ നൃത്തചുവടുകൾക്ക് ദേവിക മനോജ്, നന്ദന സന്തോഷ് ജെന്നിഫർ ജോബി, ടെസ ഷാജു, ധനഞ്ജയ സുരേഷ്, നവദേവ് സന്തോഷ് സാവൻ വിനോദ്, ജോവിഫെർ ജോബി ദീപക് മനോജ് എന്നിവർ പങ്കെടുത്തു. പാക്കിസ്‌ഥാനി ഗായകൻ തുഫൈൽ ഖാൻ, ഹിതിൻലാൽ, ഇസ്മായിൽ, ബിനോജ് ആന്റണി, പൃഥ്വിക് ബാജി, വിനോദ് ജോസഫ്, ഷംസുദ്ദീൻ, സാവൻ വിനോദ്, സോഫിയ സുനിൽ, ധന്യ ബിമൽ, സൗമ്യ വിനോദ് എന്നിവർ ആലപിച്ച ഗാനങ്ങളും ആഘോഷങ്ങളുടെ ഭാഗമായിരുന്നു.

സെൻട്രൽ കമ്മിറ്റി അംഗം കൃഷ്ണകുമാർ, ജീവൻ ടിവി റിപ്പോർട്ടർ ബഷീർ തൊട്ടിയൻ, കൺവീനർ വിനോദ് ജോസഫ്, വൈസ് ചെയർമാൻ ബിനോജ് ആന്റണി എന്നിവർ സംസാരിച്ചു. വില്യംസ് കങ്കപ്പാടൻ, സമീർ ചെറുതുരുത്തി തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.

<ആ>റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ