യൂറോ സ്‌ഥാപകന് ആശങ്ക
Tuesday, November 8, 2016 10:27 AM IST
ബ്രസൽസ്: യൂറോപ്യൻ യൂണിയൻ രൂപീകരിക്കുന്ന സമയത്ത്, അംഗങ്ങൾക്ക് പുറത്തുപോകാനുള്ള മാനദണ്ഡം നിർണയിക്കാതിരുന്നത് തെറ്റായിപ്പോയെന്ന് യൂറോ സ്‌ഥാപകൻ എന്നു വിശേഷിപ്പക്കപ്പെടുന്ന പ്രഫ. ഓട്ട്മർ ഇസിംഗ്.

ഗ്രീസ്, പോർച്ചുഗൽ, ഇറ്റലി എന്നീ രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധിയും നയ വൈകല്യം കാരണമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ ആദ്യ മുഖ്യ സാമ്പത്തിക വിദഗ്ധനാണ് പ്രഫ. ഇസിംഗ്.

രാഷ്ര്‌ടീയ സമ്മർദങ്ങൾ കാരണം ഇപ്പോൾ ബാങ്കിന്റെ സ്വാതന്ത്ര്യം തടസപ്പെടുകയാണ്. ചില യൂറോസോൺ രാജ്യങ്ങളിലെ ഘടനാപരമായ പ്രശ്നങ്ങളും ചിലയിടങ്ങളിൽ കുറഞ്ഞു വരുന്ന ജനപിന്തുണയും വലിയ വെല്ലുവിളികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ