ഇറ്റലിയിലെ ഭൂകമ്പത്തിനു കാരണം ഹാഡ്രൺ കൊളൈഡർ അല്ല: സേൺ
Tuesday, November 8, 2016 10:27 AM IST
ബ്രസൽസ്: ഇറ്റലിയിൽ തുടരെയുണ്ടാകുന്ന ശക്‌തമായ ഭൂകമ്പങ്ങൾക്കു കാരണം ശാസ്ത്രീയ പരീക്ഷണത്തിന് ഉപയോഗിക്കുന്ന ലാർജ് ഹാഡ്രൺ കൊളൈഡറാണെന്ന ആരോപണം സേൺ നിഷേധിച്ചു.

പ്ലാസ്മ സ്ഫോടനം നടത്തി, പ്രപഞ്ചോത്പത്തിക്കു സമാനമായ സാഹചര്യങ്ങൾ സൃഷ്‌ടിച്ച് പരീക്ഷണം നടത്തുന്നതിനുള്ളതാണ് ലാർജ് ഹാഡ്രൺ കൊളൈഡർ. പ്രപഞ്ചോത്പത്തിക്കു കാരണമായെന്നു കരുതപ്പെടുന്ന മഹാവിസ്ഫോടനത്തിന്റെ ചെറു രൂപം തന്നെയാണ് ഇതിനുള്ളിൽ പുനസൃഷ്‌ടിക്കപ്പെടുന്നത്.

ഇറ്റലിയുടെ അതിർത്തിയിൽ ഭൂമിക്കടിയിലാണ് ഇതു സ്‌ഥിപി ചെയ്യുന്നത്. ഇതിനുള്ളിൽ ഉത്പാദിപ്പിക്കപ്പെടുന്ന അപരിമേയമായ ഊർജമാണ് ഭൂകമ്പത്തിനു കാരണമെന്ന ആരോപണം ഉയരാൻ കാരണവുമിതാണ്.

ഈ കൊളൈഡർ വഴി അന്യഗ്രഹ ജീവികൾ ഭൂമിയിലേക്ക് നുഴഞ്ഞു കയറുന്നു എന്നു വരെ കഥകൾ പ്രചരിക്കുന്നു. എന്നാൽ, കൊളൈഡർ ഏറ്റവും സുരക്ഷിതമായി തന്നെ തുടരുന്ന എന്ന വാദത്തിൽ സേൺ ഉറച്ചു നിൽക്കുകയാണ്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ