കുര്യാക്കോസ് എൻ. ഗീവർഗീസ് ഡാളസിൽ നിര്യാതനായി
Wednesday, November 9, 2016 2:52 AM IST
ഡാളസ്: തിരുവല്ല മേൽപ്പാടം നാൽപ്പത്തഞ്ചിൽ കുര്യാക്കോസ് എൻ. ഗീവർഗീസ് (64) ഡാളസിൽ നിര്യാതനായി.

ഇടവക പള്ളിയായ ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയിൽ നവംബർ ഒമ്പതിനു ബുധനാഴ്ച വൈകിട്ട് ആറു മുതൽ ഒമ്പതു വരെ പൊതുദർശനം ക്രമീകരിച്ചിരിക്കുന്നു. സംസ്കാരം മേൽപാടം സെന്റ് കുര്യാക്കോസ് ഇൻഡ്യൻ ഓർത്തഡോക്സ് പള്ളിയിൽ നവംബർ 13–നു ഞായറാഴ്ച.

ഭാര്യ: മാന്നാർ പുത്തൻപുരയ്ക്കൽ ഗ്രേസി. മക്കൾ: മാത്യു കുര്യാക്കോസ്, പരേതനായ നിജോ കുര്യാക്കോസ്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം