എക്യൂമെനിക്കൽ ക്രിസ്മസ് ആഘോഷം ഡിസംബർ മൂന്നിന്
Wednesday, November 9, 2016 2:53 AM IST
ഷിക്കാഗോ: എക്യൂമെനിക്കൽ കൗൺസിൽ ഓഫ് കേരളാ ചർച്ചസ് ഇൻ ഷിക്കാഗോയുടെ മുപ്പത്തിമൂന്നാമത് ക്രിസ്മസ് ആഘോഷങ്ങൾ ഡിസംബർ മൂന്നാം തീയതി ശനിയാഴ്ച വൈകിട്ട് അഞ്ചിനു പാർക്ക് റിഡ്ജിലുള്ള മെയിൻ ഈസ്റ്റ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടപ്പെടുന്നു.

മുഖ്യാതിഥിയായി എത്തുന്ന സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ അദ്ധ്യക്ഷൻ അഭി. ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് വചന സന്ദേശം നൽകും. ആരാധന, പൊതുസമ്മേളനം, എക്യൂമെനിക്കൽ ഗായകസംഘത്തിന്റെ കരോൾ ഗാനങ്ങൾ, എക്യൂമെനിക്കൽ കൗൺസിലിൽ അംഗങ്ങളായ 15 സംഭാംഗങ്ങൾ അവതരിപ്പിക്കുന്ന വ്യത്യസ്തമായ കലാപരിപാടികൾ, ഉണ്ണിയേശുവിന്റെ ജനനത്തെ അനുസ്മരിപ്പിക്കുന്ന സ്കിറ്റുകൾ, നൃത്തങ്ങൾ, ഗാനങ്ങൾ എന്നിവ അരങ്ങേറും. തദവസരത്തിൽ കേരളത്തിലെ ഭവന രഹിതർക്കായി നൽകുന്ന ഭവന നിർമ്മാണ പദ്ധതിയുടെ താക്കോൽദാന കർമ്മം, വോളിബോൾ, ബാസ്കറ്റ്ബോൾ എന്നിവകളിൽ വിജയികളാകുന്നവർക്ക് ട്രോഫികൾ വിതരണം ചെയ്യും.

ക്രിസ്തുമസ് പ്രോഗ്രാമിന്റെ വിജയത്തിനായി വെരി റവ കോർഎപ്പിസ്കോപ്പ സ്കറിയ തെലാപ്പള്ളിൽ, റവ. ഫാ. മാത്യൂസ് ജോർജ് എന്നിവർ ചെയർമാൻമാരായും, ജോൺസൺ കണ്ണൂക്കാടൻ (ജനറൽ കൺവീനർ), രഞ്ജൻ ഏബ്രഹാം (ജോയിന്റ് കൺവീനർ), ജോർജ് പി. മാത്യു (പ്രോഗ്രാം കോർഡിനേറ്റർ) എന്നിവരും മറ്റു 25 പേർ അടങ്ങുന്ന പ്രോഗ്രാം കമ്മിറ്റിയും പ്രവർത്തിക്കുന്നു.

യാക്കോബായ, ഓർത്തഡോക്സ്, മാർത്തോമാ, സി.എസ്.ഐ, കത്തോലിക്കാ വിഭാഗത്തിലുള്ള 15 സഭകളുടെ കൂട്ടായ്മയാണ് ഷിക്കാഗോയിലെ എക്യൂമെനിക്കൽ സമൂഹം. വിവിധ ഇടവകകളിൽ നിന്നുമുള്ള 64 അംഗങ്ങൾ അടങ്ങുന്ന സമിതിയാണ് എക്യൂമെനിക്കൽ കൗൺസിൽ.

മാർ ജേക്കബ് അങ്ങാടിയത്ത്, മാർ ജോയി ആലപ്പാട്ട് എന്നിവർ രക്ഷാധികാരികളും, റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ (പ്രസിഡന്റ്), റവ.ഫാ. ബാബു മഠത്തിൽപ്പറമ്പിൽ (വൈസ് പ്രസിഡന്റ്), ബെഞ്ചമിൻ തോമസ് (സെക്രട്ടറി), ആന്റോ കവലയ്ക്കൽ (ജോയിന്റ് സെക്രട്ടറി), മാത്യു മാപ്ലേട്ട് (ട്രഷറർ) എന്നിവർ എക്യൂമെനിക്കൽ കൗൺസിലിന് നേതൃത്വം നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക്: ജോൺസൺ കണ്ണൂക്കാടൻ (847 477 0564), രഞ്ജൻ ഏബ്രഹാം (847 287 0661), ബഞ്ചമിൻ തോമസ് (847 529 4600).

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം