2597 മൈൽ പറന്ന് റോഹി ശർമ വോട്ടു രേഖപ്പെടുത്തി
Wednesday, November 9, 2016 4:05 AM IST
കലിഫോർണിയ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ടു നഷ്ടപ്പെടുത്തുന്നത് ഇന്ത്യൻ അമേരിക്കൻ വിദ്യാർഥിനിയായ റോഹി ശർമക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല.

627 ഡോളർ വിമാന ടിക്കറ്റെടുത്ത് ശർമ വോട്ടു ചെയ്യുന്നതിന് മാസ്ച്യൂസ്റ്റ്സിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി കാമ്പസിൽനിന്നും 2597 മൈൽ പറന്ന് കലിഫോർണിയായിലെ പോളിംഗ് ബൂത്തിലെത്തിയാണ് വോട്ടുരേഖപ്പെടുത്തിയത്.

പോസ്റ്റൽ വോട്ടു ചെയ്തത് നഷ്ടപ്പെട്ടതു മനസിലാക്കിയ റോഹി ശർമ പല തവണ കലിഫോർണിയ പോളിംഗ് ഓഫീസറുമായി ബന്ധപ്പെട്ടു. മെയിൽ ഇൻ ബാലറ്റിന്റെ സമയ പരിധി കഴിഞ്ഞതിനാൽ ഇത്തവണ വോട്ടു രേഖപ്പെടുത്താനാവില്ല എന്ന മറുപടിയാണ് ഇവർക്ക് ലഭിച്ചത്.

ഹില്ലരിയുടെ ആരാധികയായ ശർമക്ക് മറ്റൊരു പോം വഴിയും ഉണ്ടായിരുന്നില്ല. കോളജിൽനിന്നും അവധിയെടുത്ത് ജന്മസ്‌ഥലമായ കലിഫോർണിയായിൽ എത്തി നവംബർ അഞ്ചിന് വോട്ടു രേഖപ്പെടുത്തുകയായിരുന്നു. വിമാന ടിക്കറ്റിനുള്ള ചെലവിലേക്ക് സഹപാഠികളിൽനിന്നും സംഭാവനകൾ ലഭിച്ചിരുന്നു.

ഇത്തവണ വോട്ടു രേഖപ്പെടുത്തിയതിലൂടെ ചരിത്ര പ്രാധാന്യമുള്ള പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഭാഗഭാക്കാകുവൻ കഴിഞ്ഞുവെന്ന ചാരിതാർഥ്യമാണ് റോഹി ശർമക്കുള്ളത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ