കേളി അനുശോചിച്ചു
Wednesday, November 9, 2016 6:05 AM IST
റിയാദ്: മുൻ മന്ത്രിയും ആർഎസ്പി മുൻ സംസ്‌ഥാന സെക്രട്ടറിയുമായിരുന്ന വി.പി. രാമകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ കേളി കലാസാംസ്കാരിക വേദി അനുശോചിച്ചു.

വിദ്യാർഥി ജീവിതകാലം മുതൽ രാഷ്ര്‌ടീയ പ്രവർത്തനം തുടങ്ങിയ അദ്ദേഹം ഇടതുപക്ഷ പ്രസ്‌ഥാനങ്ങൾക്കും നാടിനും കരുത്തുപകരുന്ന നിലപാടുകളാണ് എന്നും സ്വീകരിച്ചിരുന്നത്. ജനപക്ഷ നേതാവായിരുന്ന വി.പി. രാമകൃഷ്ണ പിള്ളയുടെ വേർപാട് ഇടതുപക്ഷത്തിന് തീരാ നഷ്‌ടമാണെന്നു കേളി സെക്രട്ടറിയേറ്റ് അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.