ഡോക്ടറേറ്റ് ലഭിച്ചു
Wednesday, November 9, 2016 6:10 AM IST
പൊന്നാനി: മലേഷ്യയിലെ മലയ യൂണിവേഴ്സ്റ്റിയിൽ നിന്നും കെമിക്കൽ എൻജിനിയറിംഗിൽ യു.പി. മുഹമ്മദ് ആഷിഖിന് ഡോക്ടറേറ്റ് ലഭിച്ചു. മീഥേൻ വാതകത്തിൽ നിന്നും പരിസ്‌ഥിതി സൗഹൃദ ഇന്ധനമായ ഹൈഡ്രജനും നാനോ കാർബനും ഉത്പാദിപ്പിക്കുന്നതിൽ നാനോ കാറ്റലിസ്റ്റുകകളുടെ പ്രാധാന്യം എന്ന വിഷയത്തിൽ സമർപ്പിച്ച ഗവേഷണത്തിനാണ് അംഗീകാരം ലഭിച്ചത്. യൂണിവേഴ്സിറ്റി മലയ കെമിക്കൽ എൻജിനിയറിംഗ് വിഭാഗം മുൻ മേധാവി ഡോ. വാൻ മുഹമ്മദ് അശ്റി വാൻ ദാവൂദിന്റെ കീഴിലായിരുന്നു ഗേവഷണം നടത്തിയത്.

യൂണിവേഴ്സിറ്റിൽ സംഘടിപ്പിച്ച അവാർഡ് സ്വീകരണ ചടങ്ങിൽ ഹിസ് റോയൽ ഹൈനസ് സുൽത്താൻ ഡോ. നസ്റിൻ മൊയ്സുദ്ദീൻ ഷായിൽ നിന്ന് ആഷിഖ് ബിരുദം സ്വീകരിച്ചു.

കോട്ടയം മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നാണ് ആഷിഖ് എംഫിൽ പൂർത്തിയാക്കിയത്. മലപ്പുറം തവനൂർ, മാത്തൂർ സ്വദേശി യു.പി. അബ്ദുറഹിമാൻ മൗലവിയുടെയും ഫാത്തിമ്മയുടെയും മകനാണ് ആഷിഖ്. ഭാര്യ: ടി.എ ഷാഹിന.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ