ക്നാനായ യുവജനോത്സവം 26ന്; മാർ സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്യും
Wednesday, November 9, 2016 6:11 AM IST
ബർമിംഗ്ഹാം: യുകെ ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ യുവജനോത്സവം അതിവിപുലമായ പരിപാടികളോടെ നവംബർ 26ന് ബർമിംഗ്ഹാമിലെ യുകെകെസിഎ ആസ്‌ഥാന മന്ദിരത്തിൽ നടക്കും.

യുവജനോത്സവം ഗ്രേറ്റ് ബ്രിട്ടൺ രൂപത ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ വേദികളിലായി കലാമത്സരങ്ങൾ അരങ്ങേറും. യുകെകെസിഎൽ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടൻ രൂപത വികാരി ജനറാളുമായ ഫാ. സജി മലയിൽപുത്തൻപുര, ഡയറക്ടർമാരായ സിന്റോ വെട്ടുകല്ലേൽ, ജോമോൻ പടവുത്തേൽ, കെസിവൈഎൽ ഭാരവാഹികളായ ഷിബിൾ ജോസ് വടക്കേക്കര, ജോണി സജി മലേമാണ്ടയിൽ, ഡേവിഡ് ജേക്കബ് മൂരിക്കുന്നേൽ, സ്റ്റെഫിൻ ഫിലിപ്പ്, സ്റ്റീഫൻ ടോം പുളിമ്പാറയിൽ എന്നിവർ യുവജനോത്സവത്തിന് നേതൃത്വം നൽകും.

റിപ്പോർട്ട്: സഖറിയ പുത്തൻകളം