ഓണാഘോഷം നടത്തി
Wednesday, November 9, 2016 8:35 AM IST
ബംഗളൂരു: സുവർണകർണാടക കേരളസമാജം കൈക്കൊണ്ട്ര ഹള്ളി– ബെല്ലന്ദുർ സോണിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം ഭവർണക്കൂട്ട്–2016’ സംഘടിപ്പിച്ചു. കർമലാരാം ഐവി പാർക്ക് ഹോട്ടലിൽ നടന്ന ആഘോഷപരിപാടികൾ പ്രഫ. വി. മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു. സോണൽ ചെയർമാൻ ടി.വി. അംബരീഷ് അധ്യക്ഷത വഹിച്ചു. സമാജം സംസ്‌ഥാന പ്രസിഡന്റ് രാജൻ ജേക്കബ്, സോണൽ കൺവീനർ കിരൺ ജോസ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ സുവർണകർണാടക കേരളസമാജത്തിന്റെ സുവനീർ ഭസുവർണസ്ഫടികങ്ങൾ’ പ്രഫ. മധുസൂദനൻ നായർ ചലച്ചിത്ര നടി ശ്രീദേവി ഉണ്ണിക്കു കൈമാറി പ്രകാശനം ചെയ്തു. ആഘോഷപരിപാടികളോടനുബന്ധിച്ചു നടന്ന അത്തപ്പൂക്കളമത്സരത്തിൽ ശ്രീസായ് അക്രോപോളിസ് അപ്പാർട്ട്മെന്റ് ടീം വിജയികളായി. പത്ത്, 12 ക്ലാസ് പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്കുള്ള അവാർഡുകളും വിതരണം ചെയ്തു.

പരിപാടിയോടനുബന്ധിച്ച് പിന്നണിഗായകൻ വിധു പ്രതാപും സംഘവും അവതരിപ്പിച്ച ഗാനമേള, ശ്രീദേവി ഉണ്ണിയുടെ നേതൃത്വത്തിലുള്ള മോനിഷ ആർട്സ് അവതരിപ്പിച്ച മോഹിനിയാട്ടം– രാസലീല എന്നിവയും അരങ്ങേറി. കുടാതെ ഓണസദ്യയും പഞ്ചാരിമേളവും വിവിധ കലാപരിപാടികളും നടന്നു.