ഏകദിന ദേശീയ കോൺഫറൻസ്
Wednesday, November 9, 2016 8:36 AM IST
ബംഗളൂരു: ജാലഹള്ളി സെന്റ് ക്ലാരറ്റ് ഡിഗ്രി കോളജിൽ ഭസ്റ്റാർട്ട് അപ്പ് ഇന്ത്യ– ട്രെൻഡുകൾ, അവസരങ്ങൾ, വെല്ലുവിളികൾ’ എന്ന വിഷയത്തിൽ ദേശീയ കോൺഫറൻസ് സംഘടിപ്പിച്ചു. പ്രിൻസിപ്പൽ റവ.ഡോ. സാബു ജോർജ് ഉദ്ഘാടനം ചെയ്തു. പത്മശ്രീ അലോഷ്യസ് പി. ഫെർണാണ്ട സ് മുഖ്യാതിഥിയായിരുന്നു. രാജ്യത്തിന്റെ പുരോഗതിയിൽ സ്റ്റാർട്ട് അപ് സംരംഭകരുടെ പങ്ക് അദ്ദേഹം മുഖ്യപ്രഭാഷണത്തിൽ ഊന്നിപ്പറഞ്ഞു. സാങ്കേതിക സെഷനുകളും പാനൽ ചർച്ചകളും ഉൾപ്പെടുത്തിയ കോൺഫറൻസിൽ വാണിജ്യ, വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖ വ്യക്‌തികൾ പങ്കെടുത്തു. വൈസ് പ്രിൻസിപ്പൽ ഫാ. വിനീത് ജോർജ് നന്ദിപറഞ്ഞു.