ഇലക്ട്രിക് സിറ്റിസ്മാർട്ട് കാറുമായി മഹീന്ദ്ര
Wednesday, November 9, 2016 8:37 AM IST
ബംഗളൂരു: മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ഇലക്ട്രിക് പുതിയ ഇലക്ട്രിക് സിറ്റി സ്മാർട്ട് കാർ ഭഇ2ഒ പ്ലസ്’ പുറത്തിറക്കുന്നു. പൂർണമായും പരിസ്‌ഥിതിസൗഹൃദമായ കാറിന്റെ പി ഫോർ വേരിയന്റിന് 6.73 ലക്ഷം രൂപയാണ് ബംഗളൂരു എക്സ്–ഷോറൂം വില. ഫുൾ ചാർജിൽ 140 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഇ2ഒ പ്ലസിനു കഴിയും. 85 കിലോമീറ്ററാണ് കൂടിയ വേഗത. മഹീന്ദ്ര ഇലക്ട്രിക്കിന്റെ ഏറ്റവും പുതിയ ഇലക്ട്രിക് ഡ്രൈവ് ട്രെയിൻ സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഇ2ഒ പ്ലസിന്റെ ബംഗളൂരുവിൽ നടന്ന ലോഞ്ചിംഗ് ചടങ്ങിൽ മഹീന്ദ്ര ഇലക്ട്രിക് സിഇഒ അരവിന്ദ് മാത്യു പങ്കെടുത്തു.