മൽബു കഥകൾ പ്രകാശനം 11ന്
Wednesday, November 9, 2016 10:14 AM IST
ജിദ്ദ: പ്രവാസികളുടെ അനുഭവങ്ങൾ നർമത്തിൽ ചാലിച്ചെഴുതിയ എം. അഷ്റഫിന്റെ മൽബു കഥകൾ പുസ്തകമാകുന്നു. ബുക്ക് ബെറി ഇന്ത്യ പ്രസിദ്ധീകരിച്ച 30 കഥകളുടെ സമാഹാരം നവംബർ 11 ന് (വെളളി) രാത്രി 8.30 ന് ജിദ്ദ ഷറഫിയ്യ ലക്കി ദർബാർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പ്രകാശനം ചെയ്യും.

അരങ്ങ് കലാ സാഹിത്യ വേദിയാണ് സ്കൈവേ കാർഗോ, സാം സ്റ്റേഷനറി എന്നിവയുടെ സഹകരണത്തോടെ ചടങ്ങ് ഒരുക്കുന്നത്.

മലയാളം ന്യൂസ് എഡിറ്റർ സി.കെ. ഹസൻ കോയ, പ്രശസ്ത കഥാകൃത്ത് റുബീന നിവാസിന് കോപ്പി നൽകി പ്രകാശനം നിർവഹിക്കും. ഗോപി നെടുങ്ങാടി പുസ്തകം പരിചയപ്പെടുത്തും. മുസാഫിർ, ബഷീർ വള്ളിക്കുന്ന്, ഖാലിദ് വി ഇരുമ്പുഴി, പി.ടി. മുഹമ്മദ്, അഡ്വ. ഷംസുദ്ദീൻ, വി.ഉമർ, അമീർ ചെറുകോട് തുടങ്ങിയവർ പ്രസംഗിക്കും.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ