ഹംഗറിയിൽ അഭയാർഥി പുനരധിവാസം തടയാനുള്ള ബിൽ പരാജയപ്പെട്ടു
Wednesday, November 9, 2016 10:15 AM IST
ബുഡാപെസ്റ്റ്: അഭയാർഥികളെ രാജ്യത്ത് പുനരധിവസിപ്പിക്കുന്നത് നിരോധിക്കാൻ ഉദ്ദേശിച്ച് ഹംഗേറിയൻ സർക്കാർ അവതരിപ്പിച്ച ബിൽ പാർലമെന്റിൽ പരാജയപ്പെട്ടു.

രാജ്യത്തെ വലതു പക്ഷ പ്രധാനമന്ത്രി വിക്ടർ ഓർബന്റെ അഭയാർഥി വിരുദ്ധ നയങ്ങൾക്ക് ബിൽ പരാജയപ്പെട്ടത് തിരിച്ചടിയായി. അഭയാർഥി പുരനധിവാസം തടയുന്നതിന് ഭരണഘടന ഭേദഗതി ചെയ്യുകയായിരുന്നു ഓർബന്റെ പ്രഖ്യാപിത ലക്ഷ്യം. യൂറോപ്യൻ യൂണിയനിലെ ഓരോ രാജ്യവും നിശ്ചിത എണ്ണം അഭയാർഥികളെ സ്വീകരിക്കണമെന്ന യൂണിയൻ നിർദേശം ജനഹിത പരിശോധന നടത്തി ഹംഗറി നിരാകരിച്ചിരുന്നു. ഇതിനു പിന്നാലെ കൊണ്ടുവന്ന നിയമ നിർമാണമാണ് ഇപ്പോൾ പാളിപ്പോയത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ