ജർമനിയിലെ കുറ്റകൃത്യങ്ങളിൽ 32 ശതമാനം വർധന
Wednesday, November 9, 2016 10:16 AM IST
ബെർലിൻ: ജർമനിയിൽ കഴിഞ്ഞ വർഷം കുറ്റകൃത്യങ്ങളിൽ 31.6 ശതമാനം വർധന രേഖപ്പെടുത്തിയതായി ഫെഡറൽ പോലീസ്. കുടിയേറ്റ നിയമം ലംഘിക്കപ്പെട്ട കേസുകളാണ് വർധനയിൽ ഏറെയും.

4,36,387 കേസുകളാണ് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിർത്തികളും ട്രാൻസിറ്റ് ഹബുകളായ ട്രെയിൻ സ്റ്റേഷനുകളും എയർപോർട്ടുകളും സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട ഫെഡറൽ പോലീസ് റിപ്പോർട്ട് ചെയ്ത കേസുകളും ഉൾപ്പെടുന്നതിനാലാണ് ഇത്ര വലിയ വർധന.

ആകെ കുറ്റകൃത്യങ്ങളിൽ നാല്പതു ശതമാനവും കുടിയേറ്റ നിയമ ലംഘനങ്ങളാണ്. 1,71,477 ആണ് ഇവയുടെ എണ്ണം. ഇതു മാത്രം കണക്കിലെടുക്കുമ്പോൾ 2014 ലേതിനെ അപേക്ഷിച്ച് 151 ശതമാനമാണ് വർധന.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ