ഡൊണൾഡ് ട്രംപിന് ആശംസ നേർന്നു
Thursday, November 10, 2016 8:55 AM IST
ഡാളസ്: നിയുക്‌ത അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ ആശംസ നേർന്നു.

ഡൊണൾഡ് ട്രംപിന്റെ ജന മുന്നേറ്റം കാണാതെ യാഥാർഥ്യത്തെ മൂടിവച്ച അമേരിക്കൻ മാധ്യമങ്ങൾക്ക് ഒരു തിരിച്ചടിയായി. ഭൂരിപക്ഷത്തിന്റെ ആശങ്കകൾ, അത് മത മായാലും സാമ്പത്തികമായാലും വംശം ആയാലും അത് വൈകാരികമാകാൻ അധികം സമയം വേണ്ട എന്ന് അമേരിക്കയെ സ്നേഹിക്കുന്നവർ ഒരിക്കൽ കൂടി തെളിയിച്ചതായും പ്രലോഭനങ്ങൾക്കു വഴങ്ങാതെ ഡൊണാൾഡ് ട്രംപിനു വോട്ടു നൽകി വിജയിപ്പിച്ച എല്ലാ മലയാളികൾക്കും അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ നന്ദി അറിയിക്കുന്നതായി പ്രസിഡന്റ് എബി തോമസ് അറിയിച്ചു.