നവയുഗം അനുശോചിച്ചു
Thursday, November 10, 2016 8:55 AM IST
ദമാം: മുതിർന്ന കമ്യൂണിസ്റ്റ് നേതാവും ആർഎസ്പി കേന്ദ്രകമ്മിറ്റി അംഗവും മുൻമന്ത്രിയുമായ വി.പി. രാമകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ നവയുഗം സാംസ്കാരികവേദി കേന്ദ്ര കമ്മിറ്റി അനുശോചിച്ചു.

വി.പി. രാമകൃഷ്ണപിള്ളയുടെ നിര്യാണം ആർഎസ്പിക്ക് മാത്രമല്ല, ഇടതുവികാരം മനസിൽ സൂക്ഷിക്കുന്ന എല്ലാ പ്രസ്‌ഥാനങ്ങൾക്കും ഒരു നഷ്‌ടമാണ്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനൊപ്പം അദ്ദേഹത്തെ സ്നേഹിക്കുന്നവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും നവയുഗം കേന്ദ്രകമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് സാജൻ കണിയാപുരം അധ്യക്ഷത വഹിച്ച യോഗത്തിൽ ആക്ടിംഗ് ജനറൽ സെക്രട്ടറി ലീന ഉണ്ണികൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം