പൊന്ന്യം ചന്ദ്രന് സ്വീകരണം നൽകി
Thursday, November 10, 2016 8:57 AM IST
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സംഘടിപ്പിക്കുന്ന മഴവില്ല് 2016 ൽ മുഖ്യാതിഥിയായെത്തുന്ന പ്രശസ്ത ചിത്രകാരനും കേരള ലളിതകലാ അക്കാദമി സെക്രട്ടറിയുമായ പൊന്ന്യം ചന്ദ്രന് കല കുവൈറ്റ് പ്രവർത്തകരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.

കുവൈത്ത് അന്താരാഷ്ര്‌ട വിമാനത്താവളത്തിൽ കല കുവൈറ്റ് ജനറൽ സെക്രട്ടറി സി.കെ. നൗഷാദ്, കേന്ദ്രകമ്മിറ്റി അംഗം ടി.വി. ഹിക്മത്ത്, സജീവ പ്രവർത്തകരായ സാം പൈനുംമൂട്, ആൽബർട്ട് ജെ. സജി, സജി തോമസ് മാത്യു, വനിതാവേദി കുവൈറ്റ് കേന്ദ്രകമ്മിറ്റി അംഗം ബിന്ദു സജീവ് എന്നിവർ ചേർന്ന് സ്വീകരിച്ചു.

മഴവില്ല് 2016 എന്ന പേരിൽ നടക്കുന്ന ചിത്ര രചന മത്സരം നവംബർ 11ന് (വെള്ളി) ഉച്ചയ്ക്ക് ഒന്നിന് ഖൈത്താൻ കാർമൽ സ്കൂളിലാണ് അരങ്ങേറുക.

ഇതോടൊപ്പം ‘ജലം=ജീവൻ, ജലസംരക്ഷണം=ഭാവി’ എന്ന വിഷയത്തിൽ ഒരു ഓപ്പൺ ക്യാൻവാസും ഒരുക്കിയിട്ടുണ്ട്. ഏവരേയും ഓപ്പൺ ക്യാൻവാസിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക്: 97262978, 97683397, 66407670, 66174811.

റിപ്പോർട്ട്: സലിം കോട്ടയിൽ