ദിലീപ് ഷോ 2017: ന്യൂജേഴ്സിയിൽ കിക്ക് ഓഫ് ചെയ്തു
Thursday, November 10, 2016 8:57 AM IST
ന്യൂജേഴ്സി: പ്രശസ്ത മലയാള സിനിമാ താരം ദിലീപിന്റെ നേതൃത്വത്തിൽ ഇരുപതിൽപരം കലാകാരന്മാർ ഒന്നിച്ചണിനിരന്നുകൊണ്ട് ഒരുക്കുന്ന ‘ദിലീപ് ഷോ 2017’ അമേരിക്കയിലേയും കാനഡയിലേയും വിവിധ സ്റ്റേജുകളിൽ അരങ്ങേറുന്നു.

അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ വിവിധ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം, 2017 മേയ് 29 (ശനി), ന്യൂജേഴ്സിയിലെ ഫെലീഷ്യൻ കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഷോയുടെ കിക്ക് ഓഫ് മലങ്കര ഭദ്രാസന ആസ്‌ഥാനത്ത് ഇടവക മെത്രാപോലീത്ത യൽദൊ മോർ തീത്തോസ് ഫൊക്കാന എക്സിക്യൂട്ടീവ് കൗൺസിൽ മെംബറും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും കൂടിയായ ജോയി ഇട്ടന് പ്രഥമ ടിക്കറ്റ് നൽകി നിർവഹിച്ചു. ചടങ്ങിൽ ഹാസ്യ സാമ്രാട്ടും മലയാള ടിവി ചാനലുകളിലെ നിറസാന്നിധ്യവുമായ രമേശ് പിഷാരടി മുഖ്യാതിഥിയായിരുന്നു. ഭദ്രാസന സെക്രട്ടറി ഫാ. ഗീവർഗീസ് ജേക്കബ്, ഫാ. വർഗീസ് പോൾ, ഫാ. ആകാശ് പോൾ, ഫാ. ജെറി ജേക്കബ്, ചാണ്ടി തോമസ് (ഭദ്രാസന ട്രഷറർ), സിമി ജോസഫ് (ഭദ്രാസന ജോയിന്റ് ട്രഷറർ) ജോജി കാവനാൽ (ജനറൽ കൺവീനർ, ദിലീപ് ഷോ), സുനിൽ മഞ്ഞിനിക്കര(മലങ്കര ടിവി) എന്നിവർക്കുപുറമേ ഭദ്രാസന കൗൺസിൽ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

പ്രമുഖ സിനിമാ താരങ്ങളായ ദിലീപ്, കാവ്യ മാധവൻ, നമിദ പ്രമോദ്, നാദിർഷാ തുടങ്ങിയവരോടൊപ്പം ഹാസ്യ സാമ്രാട്ടായ, രമേശ് പിഷാരടി, ധർമജൻ തുടങ്ങിയവരും ഒരുമിച്ച് അണിനിരക്കുന്ന ഭദിലീപ് ഷോ അടുത്ത വർഷത്തെ ഏറ്റവും മികച്ച സ്റ്റേജ് പ്രോഗ്രാമായിരിക്കുമെന്നമെന്ന് ജനറൽ കൺവീനർ ജോജി കാവനാലും ജോയിന്റ് കൺവീനർ സിമി ജോസഫും അറിയിച്ചു.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ