സിഡി പ്രകാശനം ചെയ്തു
Thursday, November 10, 2016 8:59 AM IST
ഹൂസ്റ്റൺ: മാർത്തോമ സന്നദ്ധ സുവിശേഷക സംഘത്തിന്റെ ചുമതലയിൽ രൂപം കൊടുത്ത് ‘ആത്മാവേ ഉണരുക’ എന്ന മ്യൂസിക്കൽ സിഡിയുടെ അമേരിക്കയിലെ പ്രകാശന കർമം ഒക്ടോബർ 23ന് ട്രിനിറ്റി മാർത്തോമ ദേവാലയത്തിൽ നടന്ന ചടങ്ങിൽ മെസഞ്ചറിന്റെ മുൻ ചീഫ് എഡിറ്ററായ ഡോ. ഈപ്പൻ ദാനിയേൽ, ഗ്രേസി ദാനിയേൽ എന്നിവർക്ക് നൽകി മാർത്തോമ സഭ നോർത്ത് അമേരിക്ക, യൂറോപ്പ് ഭദ്രാസന അധ്യക്ഷൻ ഡോ. ഐസക്ക് മാർ പീലക്സിനോസ് എപ്പിസ്കോപ്പാ നിർവഹിച്ചു.

ചടങ്ങിൽ ട്രിനിറ്റി മാർത്തോമ ഇടവക അസിസ്റ്റന്റ് വികാരി റവ. ഫിലിപ്പ് ഫിലിപ്പ്, ഐപിഎൽ യുഎസ്എ സ്‌ഥാപക പ്രസിഡന്റ് ടി.എ. മാത്യു എന്നിവരും സന്നിഹിതരായിരുന്നു.

സാധു കൊച്ചു കുഞ്ഞ് ഉപദേശിയുടെ പാട്ടുകളാണ് സിഡിയിൽ ഉൾപ്പെടുത്തിയിട്ടുളളത്. ഭദ്രാസനത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ

ഹൂസ്റ്റൺ ആസ്‌ഥാനമായി ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ടെലി കോൺഫറൻസ് വേദിയായ ഇന്റർനാഷനൽ പ്രയർലൈൻ (IPL USA) ആണ് സിഡി സ്പോൺസർ ചെയ്തിരിക്കുന്നത്. ഇതിന്റെ വിൽപനയിൽ നിന്നു ലഭിക്കുന്ന വരുമാനം പാവപ്പെട്ട സുവിശേഷകരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കും.

വിവരങ്ങൾക്ക്: സി.വി. ശാമുവൽ 586 216 0602, ടി.എ. മാത്യു 713 436 2207.

റിപ്പോർട്ട്: ജീമോൻ റാന്നി