സുവർണകർണാടക കേരളസമാജം “സുവർണ സംഗമം’ 20ന്
Thursday, November 10, 2016 10:30 AM IST
ബംഗളൂരു: സുവർണകർണാടക കേരളസമാജം ബംഗളൂരു ഈസ്റ്റ് സോൺ സംഘടിപ്പിക്കുന്ന സുവർണ സംഗമം ഈമാസം 20ന് നടക്കും. കമ്മനഹള്ളിയിലെ കാമ്പസ് ക്രൂസേഡ് ഓഡിറ്റോറിയത്തിൽ രാവിലെ 10.30 ന് പരിപാടികൾ ആരംഭിക്കും. രാവിലെ നടക്കുന്ന പൊതുസമ്മേളനത്തിൽ നടൻ ദിലീപ് പങ്കെടുക്കും. കേരള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. ബംഗളൂരു നഗരവികസന മന്ത്രി കെ.ജെ. ജോർജ് മുഖ്യാതിഥിയായിരിക്കും. തുടർന്ന് അംഗങ്ങളുടെ കലാപരിപാടികൾ നടക്കും. തുടർന്ന് സംവിധായകനും ഗായകനുമായ നാദിർഷ നയിക്കുന്ന നടക്കുന്ന മെഗാഷോയും അരങ്ങേറും. രമേഷ് പിഷാരടി, ധർമ്മജൻ, ആര്യ, ചലച്ചിത്രതാരം അരിസ്റ്റോ സുരേഷ് തുടങ്ങിയ പ്രമുഖരും മെഗാഷോയിൽ പങ്കെടുക്കും. ആഘോഷക്കമ്മിറ്റി കൺവീനർ ആയി എൻ.എച്ച്. കബീറിനെയും ജോയിന്റ് കൺവീനർമാരായി എ. രാജു, ജി.കെ. സുനിൽ എന്നിവരെയും തെരഞ്ഞെടുത്തതായി സോൺ ചെയർമാൻ കെ.ജെ. ബൈജു അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ: 9036174229, 9448172775, 9845184202.