എം.എ. യൂസഫലി മലയാളി ഓഫ് ദി ഇയർ പുരസ്കാരം ഏറ്റുവാങ്ങി
Friday, November 11, 2016 6:42 AM IST
ന്യൂയോർക്ക്: പ്രവാസി ചാനലിന്റെ മലയാളി ഓഫ് ദി ഇയർ പുരസ്കാരം എം.എ. യൂസഫലി ഏറ്റുവാങ്ങി. മൻഹാട്ടനിലെ ലോക പ്രശസ്തമായ റഷ്യൻ ടീ റൂമിൽ നടന്ന ചടങ്ങിൽ മൻഹാട്ടൻ ചേംബർ ഓഫ് കൊമേഴ്സ് ഡയറക്ടർ കെൻ ബെവരാജ് പുരസ്കാരം സമ്മാനിച്ചു. ചടങ്ങിൽ നോർത്ത് അമേരിക്കൻ മലയാളി ഓഫ് ദി ഇയർ അവാർഡ് ന്യൂജേഴ്സിയിലെ പ്രമുഖ വ്യവസായി ദിലീപ് വർഗീസിനും അസറ്റ് ഹോം ഫൗണ്ടർ സുനിൽ കുമാറിന് എന്റർപ്രണർ ഓഫ് ദി ഇയർ അവാർഡും എം.എ. യൂസഫലി സമ്മാനിച്ചു. കമ്യൂണിറ്റി സർവീസിനുള്ള അവാർഡ് ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ എന്നിവർക്കും മാധ്യമ പ്രവർത്തനത്തിനുള്ള അവാർഡ് ഡോ. കൃഷ്ണകിഷോറിനും (ഏഷ്യാനെറ്റ്) സമ്മാനിച്ചു.

പ്രവാസി ചാനൽ പ്രസിഡന്റ്ബേബി ഊരാളിൽ, കോൺസൽ ദേവദാസൻ നായർ, പ്രവാസി ചാനൽ പാർട്ട്ണർ ജോൺ ടൈറ്റസ്, ചെയർമാൻ വർക്കി ഏബ്രഹാം ചാനൽ മാനേജിംഗ് ഡയറക്ടർ സുനിൽ ട്രൈസ്റ്റാർ എന്നിവർ പ്രസംഗിച്ചു. ചാനലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ജോയി നെടിയകാലാ, ഫോക്കാനാ, ഫോമാ പ്രസിഡന്റുമാർ, പരിപാടിയുടെ മോഡറേറ്റർ പ്രവീണ മേനോൻ, പ്രോഗ്രാം കോഓർഡിനേറ്റർ ആനി ലിബു, അനിതാ കൃഷ്ണ എന്നിവർ പങ്കെടുത്തു.