ആർഎസ്സി കുവൈത്ത് സാഹിത്യോത്സവ് കലാ കിരീടം ജലീബ് സോണിന്
Friday, November 11, 2016 6:46 AM IST
കുവൈത്ത്: പൈതൃക കലകളുടെയും സർഗ പ്രതിഭാത്വത്തിന്റെയും ആസ്വാദന അരങ്ങു സൃഷ്‌ടിച്ച് റിസാല സ്റ്റഡി സർക്കിൾ*(ആർഎസ്സി) കുവൈത്ത് കമ്മിറ്റി സംഘടിപ്പിച്ച എട്ടാമത് ദേശീയ സാഹിത്യോത്സവിൽ 261*പോയിന്റ് നേടി ജലീബ്*സോൺ ജേതാക്കളായി.*186*പോയിന്റ് നേടി ഫർവാനിയ സോൺ രണ്ടാം സ്‌ഥാനവും 182*പോയിന്റുകളോടെ*കുവൈത്ത് സിറ്റി സോൺ മൂന്നാം സ്‌ഥാനവും കരസ്‌ഥമാക്കി.

യൂണിറ്റ്, സോൺ തലങ്ങളിൽ പ്രൈമറി, ജൂണിയർ, സെക്കൻഡറി, സീനിയർ, ജനറൽ വിഭാഗങ്ങളിലായി 28 മത്സരങ്ങൾ പൂർത്തിയാക്കിയാണ് മൂന്നൂറിൽ പരം പ്രതിഭകൾ ദേശീയ സാഹിത്യോത്സവിനെത്തിയത്. രാവിലെ എട്ടിന് അബാസിയ പാക്കിസ്‌ഥാൻ സ്കൂളിൽ ആരംഭിച്ച സാഹിത്യോത്സവിൽ നാല് വേദികളിലായി മാപ്പിളപ്പാട്ട്, ദഫ്മുട്ട്, ഖവാലി, സംഘ ഗാനം, ബുർദ ആസ്വാദനം, ഖുർആൻ പാരായണം, കഥ പറയൽ, ക്വിസ്, ജലച്ചായം, കഥാ രചന, തുടങ്ങി വൈവിധ്യങ്ങളായ കലകളെ പ്രകാശിപ്പിക്കുന്ന 52 ഇന മത്സരങ്ങൾ അരങ്ങേറി.

വൈകുന്നേരം ഏഴിന് നടന്ന സമാപന സംഗമം ഐസിഎഫ് കുവൈത്ത് ജനറൽ സെക്രട്ടറി അലവി സഖാഫി തെഞ്ചേരി ഉദ്ഘാടനം ചെയ്തു. ഐസിഎഫ് കുവൈത്ത് പ്രസിഡന്റ് അബ്ദുൾ ഹകീം ദാരിമി അധ്യക്ഷത വഹിച്ചു. എസ്എസ്എഫ് സംസ്‌ഥാന ഉപാധ്യക്ഷൻ*ഡോ. മുഹമ്മദ് ഫാറൂഖ് നയിമി അൽ ബുഖാരി*സാംസ്കാരിക പ്രഭാഷണം നടത്തി.*ടിവിഎസ് ഗ്രൂപ്പ് ചെയർമാൻ ഡോ. എസ്.എം.*ഹൈദർ അലി, ഡോ. മുഹമ്മദ് ഫാറൂഖ് നയിമി എന്നിവർ*ജേതാക്കൾക്ക് ട്രോഫികൾ സമ്മാനിച്ചു.

കലാ*പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട അബ്ദുൾ ബാസിതിന് ഐ ബ്ലാക്ക് ഇലകട്രോണിക്സ് എംഡി ആബിദ് ഉപഹാരം സമ്മാനിച്ചു.*സാഹിത്യോത്സവ് പ്രശ്നോത്തരി വിജയിക്ക്*മലബാർ ഗോൾഡ് റീജണൽ മാനേജർ അഫ്സൽ ഖാൻ സ്വർണ*നാണയം നൽകി.*സയിദ് ഹബീബ് ബുഖാരി തങ്ങൾ, ഡോ. സിറാജ്, അഹ്മദ് സഖാഫി കാവനൂർ,*ഷുക്കൂർ മൗലവി കൈപുറം, അബ്ദുള്ള വടകര, അഡ്വ. തൻവീർ, എൻജിനിയർ അബൂ മുഹമ്മദ്, സി.ടി. അബ്ദുൽ ലത്തീഫ്, മുഹിയദ്ദീൻകുട്ടി മുസ്ലിയാർ*എന്നിവർ ട്രോഫികളും പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു.*സാഹിത്യോത്സവ്*വിധികർത്താക്കൾക്ക് ആർഎസ്സി ഉപഹാരം സമ്മാനിച്ചു. ഐസിഎഫ് കുവൈത്ത് നാഷണൽ കമ്മിറ്റി മീലാദ് കാമ്പയിൻ 2016 ന്റെ ഭാഗമായി ഡിസംബർ 16ന് സംഘടിപ്പിക്കുന്ന എസ്വൈഎസ് സംസ്‌ഥാന പ്രസിഡന്റ് പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ ഹുബുറസൂൽ പ്രഭാഷണത്തിന്റെ പ്രഖ്യാപനവും പോസ്റ്റർ പ്രകാശനവും സമാപന ചടങ്ങിൽ നടന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ