ഷിക്കാഗോ ക്നാനായ നൈറ്റിൽ ലാലു അലക്സ് മുഖ്യാതിഥി
Friday, November 11, 2016 6:49 AM IST
ഷിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റി (കെസിഎസ്) അംഗങ്ങളുടെ സർഗാത്മക ആവിഷ്കാരത്തിന്റെ ആഘോഷമായ ക്നാനായ നൈറ്റ് നവംബർ 19ന് (ശനി) താഫ്റ്റ് ഹൈസ്കൂളിൽ (6530 W. Brynmawr Ave, Chicago IL 60631) നടക്കും. ചലചിത്ര നടൻ ലാലു അലക്സ് മുഖ്യതിഥിയായിരിക്കും.

കിഡ്സ് ക്ലബ്, കെസിജെഎൽ, കെസിവൈഎൽ തുടങ്ങിയ പോഷകസംഘടനകളിലെ 150 ഓളം കുട്ടികൾ പങ്കെടുക്കുന്ന വെൽക്കം പരിപാടികളോടെ ക്നാനായ നൈറ്റിന്റെ തിരശീല ഉയരും. മറ്റു പോഷക സംഘടനകളുടെ കലാപരിപാടികളും അരങ്ങേറും. പരിപാടികളുടെ മധ്യത്തിലായിരിക്കും ഉദ്ഘാടന സമ്മേളനം. കെസിഎസ് നിയുക്‌ത പ്രസിഡന്റ് ബിനു പൂത്തുറയിലിന്റെ നേതൃത്വത്തിൽ അടുത്ത രണ്ടു വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന എക്സിക്യൂട്ടീവ് / ലെജിസ്ലേറ്റീവ് /നാഷണൽ കൗൺസിൽ അംഗങ്ങളെ സദസിന് പരിചയപ്പെടുത്തുന്ന ചടങ്ങും ഉൾപ്പെടുത്തിയിട്ടുണ്ട്. ക്നാനായ നൈറ്റിൽ കലാപ്രതിഭ, കലാതിലകം, റൈസിംഗ് സ്റ്റാർ, ക്നാനായ ഒളിമ്പിക്സിൽ എറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന ഫൊറോനായ്ക്കുള്ള ട്രോഫി എന്നിവ സമ്മാനിക്കും.

കലാപരിപാടികളിൽ പങ്കെടുക്കുന്നവർ 5.30ന് മുമ്പായി എത്തിച്ചേരണമെന്ന് ഭാരവാഹികൾ അറിയിച്ചു. കലാപരിപാടികൾക്ക് ഡെന്നി പുല്ലാപ്പള്ളിൽ 847 644 9418, ജോബി ഓളിയിൽ 630 520 8173, ജോയൽ ഇലക്കാട്ട് 847 532 2135 എന്നിവർ നേതൃത്വം നൽകും.

വിവരങ്ങൾക്ക്: ജോസ് കണിയാലി (പ്രസിഡന്റ്) 630 728 7956, റോയി നെടുംചിറ (വൈസ് പ്രസിഡന്റ്) 630 806 1270, ജീനോ കോതാലടിയിൽ (സെക്രട്ടറി) 847 312 8488, സണ്ണി ഇടിയാലിൽ (ജോ. സെക്രട്ടറി) 847 338 6872, സ്റ്റീഫൻ കിഴക്കേക്കുറ്റ് (ട്രഷറർ) 773 671 9864.

റിപ്പോർട്ട്: ജീനോ കോതാലടിയിൽ