ജോ തോട്ടുങ്കലിന് ഗോൾഡ് മെഡൽ പ്ലേറ്റ് അവാർഡ്
Friday, November 11, 2016 6:52 AM IST
ടൊറന്റോ: ഒളിമ്പിക് മത്സരങ്ങളിൽ പങ്കെടുക്കുന്ന കനേഡിയൻ താരങ്ങളുടെ ചെലവുകൾക്കായി സംഘടിപ്പിക്കുന്ന ഫണ്ട് റൈസിംഗിന്റെ ഭാഗമായി എല്ലാവർഷവും കാനഡയിലെ ഒട്ടാവയിൽ നടന്ന ഗോൾഡ് മെഡൽ പ്ലേറ്റ്സ് കോമ്പറ്റീഷനിൽ മലയാളിയായ ജോ തോട്ടുങ്കൽ ഒന്നാം സമ്മാനമായ ഗോൾഡ് മെഡലിന് അർഹനായി. കാനഡയുടെ ചരിത്രത്തിൽ ഒരു ഇന്ത്യൻ വംശജൻ ആദ്യമായാണ് ഗോൾഡ് മെഡൽ നേടുന്നത്.

കാനഡയിലേക്ക് കുടിയേറി 12 വർഷങ്ങൾക്കുമുമ്പ് ഒട്ടാവയിൽ കോക്കനട്ട് ലഗൂൺ എന്ന റസ്റ്ററന്റ് ആരംഭിച്ചു. കനേഡിയൻ പാർലമെന്റിനടുത്ത് പ്രവർത്തിക്കുന്ന ഈ റസ്റ്ററന്റിൽ നിന്നാണ് കനേഡിയൻ പാർലമെന്റ് മിനിസ്റ്റേഴ്സ്, എംപിമാർ തുടങ്ങിയവർ ഭക്ഷണം കഴിക്കുന്നത്. കാനഡയുടെ ഇപ്പോഴത്തെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രഡും, മുൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപെറും കോക്കനട്ട് ലഗൂണിനെപറ്റി പരാമർശിച്ചിട്ടുണ്ട്. ഇവിടുത്തെ നാടൻ ഭക്ഷണം മലയാളികളേക്കാൾ വെള്ളക്കാർക്കാണ് താത്പര്യം.

ഭാര്യ: സുമ. മക്കൾ: മാരിയേൻ, മാത്യു, മൈക്കിൾ.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം