മലയാള വിഭാഗം ശിശു ദിനാഘോഷം 11ന്
Friday, November 11, 2016 6:54 AM IST
മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ നവംബർ 11ന് (ശനി) ശിശു ദിനം ആഘോഷിക്കുന്നു. പ്രശസ്ത വിദ്യാഭ്യാസ പ്രവർത്തകനും ലേബർ ഇന്ത്യാ പ്രസിദ്ധീകരണങ്ങളുടെ ചീഫ്

എഡിറ്ററുമായ പ്രഫ. ശിവദാസാണ് മുഖ്യാതിഥി. വൈകുന്നേരം ആറിന് ഇന്ത്യൻ സ്കൂൾ ഡാർസയിറ്റ് ഓഡിറ്റോറിയത്തിലാണ് ചടങ്ങുകൾ. കുട്ടികളുടെ വിവിധ കലാപരിപാടികളും ചടങ്ങുകളുടെ ഭാഗമായിരിക്കുമെന്ന് കൺവീനർ ജി.കെ.കാരണവർ അറിയിച്ചു.

റിപ്പോർട്ട്: സേവ്യർ കാവാലം