ദശദിന ജപമാല സമാപനം
Friday, November 11, 2016 6:56 AM IST
ബംഗളൂരു: ഹൊങ്ങസാന്ദ്ര തിരുക്കുടുംബ ഫൊറോനാ ദേവാലയത്തിൽ ദശദിന ജപമാല ആചരണവും സമാപന സമ്മേളനവും നടത്തി. സമാപന സമ്മേളനത്തിൽ മാണ്ഡ്യ രൂപതാ പ്രോക്യുറേറ്റർ ഫാ. പോൾ വാഴപ്പള്ളി മുഖ്യാതിഥിയായിരുന്നു. രാവിലെ നടന്ന ദിവ്യബലിയിൽ ഫാ. പോൾ വാഴപ്പള്ളി മുഖ്യകാർമികത്വം വഹിച്ചു. പത്തു ദിവസങ്ങളിലായി നടന്ന ശുശ്രൂഷകൾക്ക് വിവിധ ഇടവകകളിൽ നിന്നുള്ള വൈദികർ കാർമികരായിരുന്നു. സമാപനദിവസം ഫാ. ജോഷി പോന്തിപ്പറമ്പിൽ സിഎംഐ ജപമാലപ്രദക്ഷിണത്തിനു നേതൃത്വം നല്കി. തുടർന്ന് വികാരി ജനറാൾ റവ.ഡോ. മാത്യു കോയിക്കര സിഎംഐ രചനയും സംവിധാനവും നിർവഹിച്ച’കുടുംബ ജപമണി’ എന്ന ശബ്ദ ദൃശ്യാവിഷ്കരണം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആറു വേദികളിലായി അരങ്ങേറി. തുടർന്ന് നേർച്ചവിതരണവും സ്നേഹവിരുന്നും നടന്നു.