ഏകദിന ബൈബിൾ കൺവൻഷൻ
Friday, November 11, 2016 6:57 AM IST
ബംഗളൂരു: വിവേക്നഗർ ഇൻഫന്റ് ജീസസ് പ്രാർഥനാ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഏകദിന ബൈബിൾ കൺവൻഷൻ ഈമാസം 12ന് വിവേക്നഗർ ഇൻഫന്റ് ജീസസ് ദേവാലയത്തിൽ നടക്കും. ദേവാലയത്തിലെ തീർഥാടനകേന്ദ്രത്തിലെ അഞ്ചാം നമ്പർ ഹാളിൽ രാവിലെ ഒമ്പതു മുതൽ വൈകുന്നേരം അഞ്ചു വരെ നടക്കുന്ന കൺവൻഷന് ഫാ. ജോഷി സിഎംഐയും ശാലോം ടീമും ഇൻഫന്റ് ജീസസ് പ്രാർഥനാസംഘവും നേതൃത്വം നല്കും.

കൺവൻഷനോടനുബന്ധിച്ച് മലയാളത്തിലുള്ള വചനപ്രഘോഷണവും ദിവ്യബലിയും ദിവ്യകാരുണ്യ ആരാധനയും രോഗശാന്ത്രി ശുശ്രൂഷയും ഉണ്ട ായിരിക്കും. കൂടാതെ, കരുണയുടെ വർഷത്തോടനുബന്ധിച്ചുള്ള ആത്മീയ പ്രഭാഷണങ്ങളും ഗാനശുശ്രൂഷയും ഉണ്ട ായിരിക്കും.
കുട്ടികൾക്കു പ്രത്യേകം ക്ലാസുകളും കുമ്പസാരത്തിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട ്. പ്രവേശനം സൗജന്യമായിരിക്കും. വിശദവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 9845623525, 9980621391.