മത്തിക്കരെ ദേവാലയത്തിൽ അഖണ്ഡ ജപമാല
Friday, November 11, 2016 6:57 AM IST
ബംഗളൂരു: മത്തിക്കരെ സെന്റ് സെബാസ്റ്റ്യൻ ഫൊറോനാ ദേവാലയത്തിലെ ജപമാല മാസ സമാപനത്തോടനുബന്ധിച്ച് ഒക്ടോബർ 31ന് രാവിലെ 7.30 മുതൽ വൈകുന്നേരം 5.30 വരെ അഖണ്ഡ ജപമാല നടത്തി. ആറിന് ദിവ്യബലിക്കു ശേഷം ജപമാല ചൊല്ലി മെഴുകുതിരി പ്രദക്ഷിണവും തുടർന്ന് നേർച്ചവിതരണവും നടന്നു. ഫാ. ഫിലിപ് എംഎസ്എഫ്എസ് മുഖ്യകാർമികനായിരുന്നു. വികാരി ഫാ. മാത്യു പനയ്ക്കക്കുഴി, സഹവികാരി ഫാ. ജോയ്സ് ഉറുമ്പുകുഴി എന്നിവർ നേതൃത്വം നല്കി.