ഫോമാ ആശംസകൾ നേർന്നു
Friday, November 11, 2016 10:10 AM IST
ഷിക്കാഗോ: അമേരിക്കൻ കോൺഗ്രസിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച അമേരിക്കൻ –ഇന്ത്യൻ വംശജൻ രാജാ കൃഷ്ണമൂർത്തിക്ക് ഫോമ ആശംസ നേർന്നു.

ഫോമായുമായി അടുത്ത ബന്ധം പുലർത്തുന്ന രാജാ കൃഷ്ണമൂർത്തി ഇന്ത്യൻ വംശജർക്കും അവരുടെ വരും തലമുറകൾക്കും പ്രചോദമാണെന്ന് ആശംസ സന്ദേശത്തിൽ പറഞ്ഞു. ഫോമ നേതാക്കളുടെ സത്യപ്രതിജ്‌ഞാ ചടങ്ങിൽ ഫോമയോടും അമേരിക്കൻ മലയാളികളോടുമുള്ള സ്നേഹവും സാഹോദര്യവും കൃഷ്ണമൂർത്തി പങ്കുവച്ചിരുന്നു.