ക്വീൻമേരി മിനിസ്ട്രിയുടെ പുതിയ മാധ്യമ സംരംഭമായ മരിയൻ വോയ്സ് ക്രിസ്മസിന്
Sunday, November 13, 2016 3:47 AM IST
ഫിലാഡൽഫിയ: അമേരിക്കൻ മലയാളികൾക്കിടയിൽ ഏറ്റവും ജനപ്രീതി ആർജിച്ചിട്ടുള്ള കത്തോലിക്കാ ചാനലായ മരിയൻ ടിവിക്ക് നേതൃത്വം നൽകുന്ന ക്വീൻ മേരി മിനിസ്ട്രിയുടെ പുതിയ മാധ്യമ സംരംഭമായ മരിയൻ വോയ്സിന്റെ ആദ്യ പതിപ്പ് ഈ ക്രിസ്മസിന് ഇറങ്ങുമെന്നു ക്വീൻ മേരി മിനിസ്ട്രി ചെയർമാൻ ബ്രദർ ഡൊമിനിക് അറിയിച്ചു. പരിശുദ്ധ കന്യകാ മറിയത്തിന്റെ സന്ദേശങ്ങൾക്കായിരിക്കും മരിയൻ വോയ്സിൽ പ്രധാന്യം നൽകുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കന്യകാ മറിയത്തെക്കുറിച്ച് പ്രമുഖ എഴുത്തുകാരുടെ ലേഖനങ്ങളും ഫീച്ചറുകളും മരിയൻ ദർശനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന പംക്‌തികളും മരിയൻ വോയ്സിനു ചാരുത പകരും. സ്വർക്ഷീയ മാതാവിന്റെ സ്വരത്തിന് കാതുകൾ നല്കുക എന്നതാണ് മരിയൻ വോയ്സിന്റെ ആപ്തവാക്യം. മലയാള ഭാഷയിൽ തയാറാക്കുന്ന മാസികയിൽ പുതു തലമുറയ്ക്കായി ഏതാനും പേജുകളിൽ ഇംഗ്ലീഷ് ഉള്ളടക്കവും ഉണ്ടായിരിക്കും. മൾട്ടി കളറിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡിസൈനിംഗും പ്രിന്റിംഗും മരിയൻ വോയ്സിന്റെ പ്രത്യേകത ആയിരിക്കും.

ക്വീൻ മേരി മിനിസ്ട്രിയുടെ തന്നെ മറ്റൊരു മാധ്യമ സംരംഭമായ മരിയൻ ടൈംസ് ഒരു വർഷത്തിനകം വലിയ ജനപ്രീതി നേടി മുന്നേറുന്ന സാഹചര്യത്തിലാണ് പരിശുദ്ധ മറിയത്തിന്റെ സന്ദേശങ്ങൾ കത്തോലിക്കാ വിശ്വാസികളിൽ എത്തിക്കുക എന്ന ലക്ഷ്യവുമായി മരിയൻ വോയ്സ് ആരംഭിക്കുന്നതെന്നും ചീഫ് എഡിറ്റർ കൂടിയായ ബ്രദർ ഡൊമിനിക് പറഞ്ഞു. ടാബ്ലോയിഡ് സൈസിൽ മികച്ച രൂപകൽപ്പനയിൽ തയാറാക്കിയ മരിയൻ ടൈംസിൽ കത്തോലിക്കാ സഭയുടെ ആഗോള വാർത്തകൾക്കും ഫീച്ചറുകൾക്കും മാർപാപ്പയുടെ സന്ദേശങ്ങൾക്കുമാണ് പ്രധാന്യം നല്കിയിരിക്കുന്നത്. മിനിസ്ട്രിയുടെ ദൃശ്യമാധ്യമ സംരംഭമായ മരിയൻ ടിവിയും അമേരിക്കൻ കത്തോലിക്കരുടെ പ്രിയപ്പെട്ട ടിവി ചാനലാണ്. മരിയൻ വോയ്സിന്റെ സബ്സ്ക്രിപ്ഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: ഫോൺ: 215 971 3319.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം