ലണ്ടനിൽ നിന്നും സന്ദർശനത്തിന് ഡാളസിൽ എത്തിയ റ്റീന മലയാളി മങ്ക
Sunday, November 13, 2016 3:48 AM IST
ഡാളസ്: കേരള പിറവിയോടനുബന്ധിച്ചു കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാളസ് വർഷംതോറും നടത്തിവരുന്ന മലയാളി മങ്ക മത്സരത്തിൽ റ്റീന വിജയിയായി. തിരുവനന്തപുരം വെഞ്ഞാറമൂട് ലവ് ഡേ ഭവനത്തിൽ സുകു വർഗീസ്, ലൈസാമ്മ വറുഗീസ് ദമ്പതികളുടെ മൂത്ത മകളാണ് റ്റീന. അടുത്ത കാലത്തു വിവാഹിതയായ റ്റീനാ ഭർത്താവു ബിനുവിനോടൊപ്പം ലണ്ടനിൽ താമസിച്ചു വരുന്നു.

മാതാപിതാക്കളെ സന്ദർശിക്കുവാൻ ഡാളസിലെത്തിയ റ്റീനായ്ക്കായിരുന്നു ഈ വർഷത്തെ മലയാളി മങ്കയുടെ കിരീടം അണിയുവാനുള്ള അസുലഭമായ സന്ദർഭം ഉണ്ടായത്. നവംബർ ആറിനു ഞയറാഴ്ച വൈകിട്ട് വൈകിട്ട് ആറിനു കേരളാ ലിറ്റററി സൊസൈറ്റിയുടെ പ്രസിഡണ്ട് എബ്രഹാം തെക്കേമുറിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡോ.എം.വി പിള്ളയാണ് മലയാളി മങ്കയെ കിരീടം അണിയിച്ചത്.

റിപ്പോർട്ട്: എബി മക്കപ്പുഴ