ട്രംപുമായി സഹകരിക്കാം: ഡബ്ല്യുടിഒ
Sunday, November 13, 2016 3:50 AM IST
ജനീവ: നിയുക്‌ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി സഹകരിച്ചു പ്രവർത്തിക്കാൻ തയാറെന്ന് ലോക വ്യാപാര സംഘടനാ (ഡബ്ല്യുടിഒ) മേധാവി റോബർട്ടോ അസെവെദോ. ട്രംപിന്റെ വിജയത്തിൽ അസെവെദോ അഭിനന്ദനവും അറിയിച്ചു. ആഗോള സമ്പദ് വ്യവസ്‌ഥയിലും അന്താരാഷ്ര്‌ട വ്യാപാര സംവിധാനങ്ങളിലും യുഎസ് നേതൃത്വം നിർണായകമായി തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോക വ്യാപാര സംഘടന ഒരു ദുരന്തമാണെന്നു ട്രംപ് നേരത്തെ ആരോപിച്ചിരുന്നു. പ്രചാരണത്തിലുടനീളം അന്താരാഷ്ര്‌ട വ്യാപാര കരാറുകളെ അപലപിച്ച ട്രംപ്, നാട്ടിലെ തൊഴിലില്ലായ്മയ്ക്കു കാരണം ഇത്തരം കരാറുകളാണെന്നും ആരോപിച്ചിരുന്നു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ