ജിദ്ദ: പ്രവാസികളുടെ ജീവിതാനുഭവങ്ങൾ നർമത്തിൽ ചാലിച്ച് രചിച്ച എം. അഷ്റഫിന്റെ ‘മൽബു കഥകൾ’ പ്രകാശനം ചെയ്തു. ബുക് ബെറി ഇന്ത്യ പ്രസിദ്ധീകരിച്ച 30 കഥകളുടെ സമാഹാരം മലയാളം ന്യൂസ് ന്യൂസ് എഡിറ്റർ സി.കെ. ഹസൻ കോയ പ്രശസ്ത കഥാകൃത്ത് റുബീന നിവാസിനു നൽകിയാണ് പ്രകാശനം ചെയ്തത്. അരങ്ങ് കലാ സാഹിത്യവേദി സംഘടിപ്പിച്ച ചടങ്ങിൽ മുസാഫിർ അധ്യക്ഷത വഹിച്ചു. മൽബു കഥകൾ മലയാളത്തിനു സമ്മാനിച്ച് രണ്ട് വാക്കുകളാണ് മൽബുവും മൽബിയുമെന്ന് പുസത്കം പരിചയപ്പെടുത്തിയ ഗോപി നെടുങ്ങാടി അഭിപ്രായപ്പെട്ടു.
ബഷീർ വള്ളിക്കുന്ന്, അഡ്വ. ഷംസുദ്ദീൻ, അമീർ ചെറുകോട്, ഉമർ വി, എ.എം. സജിത്ത്, ടി.സാലിം, റഷീദ് വരിക്കോടൻ, ഉസ്മാൻ പാണ്ടിക്കാട്, അബ്ദുശുക്കൂർ അലി, മിർസാ ശരീഫ്, കെ.സി. അബ്ദുറഹ്മാൻ, ബഷീർ തൊട്ടിയൻ, മെഹ്ബുബ് പത്തപ്പിരിയം, കെ.എം.എ ലത്തീഫ്, അബ്ദുല്ല മുക്കണ്ണി, മുംതാസ് വി എന്നിവർ ആശംസ നേർന്നു. എം.അഷ്റഫ് മറുപടി പ്രസംഗം നടത്തി. ഖാലിദ് വി ഇരുമ്പുഴി സ്വാഗതം പറഞ്ഞു. അജ്മൽ അഷ്റഫ് ഖിറാഅത്ത് നടത്തി.
റിപ്പോർട്ട്: കെ.ടി മുസ്തഫ പെരുവള്ളൂർ