ഫോക്കസ് സെമിനാർ സംഘടിപ്പിച്ചു
Monday, November 14, 2016 6:33 AM IST
കുവൈത്ത്: കുവൈത്തിലെ കംപ്യൂട്ടർ ഡിസൈനിഗ് രംഗത്തെ കൂട്ടായ്മയായ ഫോക്കസ് (ഫോറം ഓഫ് കാഡ് യൂസേഴ്സ്) കുവൈത്ത് പത്താമത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഫോക്കസ് കുവൈറ്റും ഓട്ടോ ഡെസ്ക് മിഡിൽ ഈസ്റ്റ് ‘ലോജികോം’ സംയുക്‌തമായി അമേരിക്കൻ യുണൈറ്റഡ് സ്കൂൾ ആംപി തിയറ്ററിൽ സെമിനാർ സംഘടിപ്പിച്ചു.

ഇയാൻ പർസർ (ഹെഡ് ഓഫ് ആർക്കിടെക്സ്റ്റ് പാൻ അറബ് കൺസൾട്ടന്റ്) ഉദ്ഘാടനം ചെയ്തു. പ്രശസ്ത ആർക്കിടെക്ട് ജി. ശങ്കർ മുഖ്യാതിഥിയായി പങ്കെടുത്ത് ‘ഗ്രീൻ/ഓർഗാനിക് ഹാബിറ്റാറ്റ് ടെക്നോളജി’ എന്ന വിഷയത്തിൽ സംസാരിച്ചു. ഓട്ടോ ഡെസ്ക് ബിം 360 എന്ന പുതിയ പ്രോഗ്രാമിനെ കുറിച്ച് ലിഓൺ നീഡ്, സലിം അൽ ഫ്രെക്ക്, ഹാനി ഷബാന എന്നീ ഓട്ടോ ഡെസ്ക് പ്രതിനിധികൾ സംസാരിച്ചു.

പ്രസിഡന്റ് തമ്പി ലൂക്കോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗ്രാം കൺവീനർ മുരളി എസ്. നായർ, ജി. ശങ്കറിനെയും ബിനു മാത്യു ഓട്ടോ ഡെസ്ക് പ്രതിനിധികളെയും സദസിനു പരിചയപ്പെടുത്തി. ജനറൽ സെക്രട്ടറി മുകേഷ് കാരയിൽ, സജീവ് കുമാർ എന്നിവർ പ്രസംഗിച്ചു. ഫോക്കസ് അംഗങ്ങളും കുവൈത്തിലെ എൻജിനിയറിംഗ് മേഖലയിലെ പ്രമുഖരും പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ