കെഇഎ ഖൈത്താൻ യൂണിറ്റ് പിക്നിക് സംഘടിപ്പിച്ചു
Monday, November 14, 2016 6:36 AM IST
കുവൈത്ത് സിറ്റി: കാസർഗോഡ് എകസ് പാട്രിയേറ്റ് അസോസിയേഷൻ (കെഇഎ കുവൈറ്റ്) ഖൈത്താൻ യൂണിറ്റ് നവംബർ 11ന് ഫർവാനിയ മുൻസിപ്പൽ പാർക്കിൽ പിക്കിനിക്ക് സംഘടിപ്പിച്ചു.

കെഇഎ മെംബർമാർക്കും അവരുടെ കുടുംബങ്ങൾക്കും ശിഥിലമായി കൊണ്ടിരിക്കുന്ന സൗഹൃദങ്ങൾ ഊട്ടി ഉറപ്പിക്കാനും പുതിയ സൗഹൃദങ്ങൾക്കും അവസരമൊരുക്കുന്നതിനുമുള്ള വേദിയായി പിക്നിക് എന്ന് ഉദ്ഘാടനം നിർവഹിച്ച് അസോസിയേഷൻ ചെയർമാൻ എൻജിനിയർ അബൂബക്കർ പറഞ്ഞു.

കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. യുണിറ്റ്തല സൗഹൃദ വടംവലി മത്സരത്തിൽ ഖൈത്താൻ യുണിറ്റ് ജേതാക്കളായി.

യൂണിറ്റ് പ്രസിഡന്റ് ജലീൽ ആരിക്കാടി അധ്യക്ഷത വഹിച്ച യോഗത്തിൽ കേന്ദ്ര പ്രസിഡന്റ് അനിൽ കളളാർ, ജനറൽ സെക്രട്ടറി സി.എച്ച്. മുഹമ്മദ് കുഞ്ഞി, വൈസ് ചെയർമാൻ സലാം കളനാട്, ഓർഗനൈസിംഗ് സെക്രട്ടറി മുഹമ്മദ് ആറങ്ങാടി, ഖൈത്താൻ യൂണിറ്റ് ജനറൽ സെക്രട്ടറി സുരേഷ് കൊളവയൽ, പേട്രൺ സത്താർ കുന്നിൽ, ആർട്ട് വിംഗ് കൺവീനർ നൗഷാദ് തിടിൽ, പിക്നിക് കൺവീനർ യാദവ ഹോസ്ദുർഗ്. വിവിധ യുണിറ്റ് ഭാരവാഹികൾ എന്നിവർ സംസാരിച്ചു. മതസര വിജയികൾക്കുള്ള സമ്മാനങ്ങൾ കേന്ദ്ര ട്രഷറർ മുനീർ കുണിയ, ചീഫ് കോഓർഡിനേറ്റർ ഹമിദ് മധുർ, യൂണിറ്റ് എക്സിക്യൂട്ടിവ് അംഗങ്ങളായ കബീർ മഞ്ഞപാറ, യാദവ് ഹോസ്ദുർഗ്, റഷീദ്, എസ്.എം. ഹമീദ്, നിസാം, സമീർ യുണിറ്റ് ഭാരവാഹികളായ ഷാഫി ഭാവ, സക്കിർ പയോട്ട, മുനിർ അഡൂർ, ഇഖ്ബാൽ പെരുമ്പട്ട, നൗഷാദ് തിടിൽ, കാദർ കടവത്ത്, സത്താർ കൊളവയൽ എന്നിവർ സമ്മാനിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ