ക്ലീൻ അപ് ദി വേൾഡ്: കെഎംസിസി പങ്കാളികളാകും
Monday, November 14, 2016 6:39 AM IST
ദുബായ്: യുഎഇയുടെ 45–ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായ് കെഎംസിസി ദുബായ് മുൻസിപ്പാലിറ്റിയുമായി സഹകരിച്ച് അൽ ഖൂസ് ഇന്റസ്ട്രിയൽ ഏരിയ രണ്ടിൽ (ആസ്കോൺ ഏരിയ) ക്ലീൻ അപ് ദി വേൾഡ് എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നു. നവംബർ 18ന് (വെള്ളി) രാവിലെ എട്ടിനാണ് പരിപാടി.

പങ്കെടുക്കുന്ന മുഴുവൻ പ്രവർത്തകരും രാവിലെ 6.45ന് വാഹനം പുറപ്പെടുന്ന സ്‌ഥലങ്ങളിൽ എത്തിചേരേണ്ടതാണ്. കെഎംസിസി അൽ ബറാഹ ഓഫീസ്, നായിഫ് റോഡ് വെസ്റ്റ് ഹോട്ടൽ സമീപം എന്നിവിടങ്ങളിൽ നിന്ന് വാഹന സൗകര്യം ഉണ്ടായിരിക്കും.

കെഎംസിസി ആസ്‌ഥാനത്ത് ചേർത്ത കൺവൻഷൻ ക്ലീൻ അപ്പ് ദി വേൾഡ് വിംഗ് ചെയർമാൻ ആർ. ഷുക്കൂർ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചീഫ് കോഓർഡിനേറ്റർ അഡ്വ: സാജിദ് അബൂബക്കർ പരിപാടി വിശദീകരിച്ചു. ദുബായ് കെഎംസിസി പ്രസിഡന്റ് പി.കെ. അൻവർ നഹ ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ജനറൽ കൺവീനർ ഷഹീർ കൊല്ലം, ക്ലീൻ അപ് ദി വേൾഡ് ക്യാപ്റ്റൻ മുസ്തഫ വേങ്ങര എന്നിവർ പ്രസംഗിച്ചു.

വിവരങ്ങൾക്ക്: ടി.ആർ. ഹനീഫ 0552797644 (കാസർഗോഡ്), ഷറഫുദ്ദീൻ ഇരിട്ടി0554338667 (കണ്ണൂർ), പി.കെ. ജമാൽ 0506748799 (കോഴിക്കോട്), ഇ.ആർ അലി മാസ്റ്റർ 0502580648 (മലപ്പുറം), നൗഷാദ് കോറോത്ത് 0552601155 (വയനാട്), മുഹമ്മദ് അലി ചളവറ 0551154585 (പാലക്കാട്), ആർ.വി.എം മുസ്തഫ 0504986080 (തൃശൂർ), ഷുക്കൂർ 0554608056 (എറണാകുളം), മുജീബ് റഹ്മാൻ 0558252692 (ആലപ്പുഴ), പി.എസ്. ഷംനാസ് 0558752507 (കോട്ടയം), ഷാഫി കോറോത്ത്0523721385 (ഇടുക്കി), ഹബീബ് മുഹമ്മദ് 0507159422 (കൊല്ലം), നസീർ ചന്നാൻകര0503789456 (തിരുവനന്തപുരം).

റിപ്പോർട്ട്: നിഹ്മത്തുള്ള തൈയിൽ