മുഹബത്തെ റസൂൽ: സിറ്റി മേഖല സ്വാഗത സംഘം രൂപീകരിച്ചു
Monday, November 14, 2016 6:41 AM IST
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ് ലാമിക് കൗൺസിൽ ഡിസംബർ 15,16 തീയതികളിൽ അബാസിയ ഇന്റിഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിക്കുന്ന മുഹബ്ബത്തെ റസൂൽ സമ്മേളനത്തിന്റെ പ്രചാരണം ശക്‌തിപ്പെടുത്തുന്നതിന്റെ ഭാഗമായി സിറ്റി മേഖല സ്വാഗത സംഘം രൂപീകരിച്ചു.

ഭാരവാഹികളായി ഇഖ്ബാൽ ഫൈസി (ചെയർമാൻ), ഇഖ്ബാൽ മാവിലാടം, ശംസുദ്ദീൻ മൗലവി, അബ്ദുറഷീദ് മൗലവി (വൈസ് ചെയർമാൻ), മുഹമ്മദലി പുതിയങ്ങാടി (ജനറൽ കൺവീനർ), മുസ്തഫ പരപ്പനങ്ങാടി, മുനീർ സൽവ, ഹംസ പുളിങോം (ജോ. കൺവീനർ), അയൂബ് പുതുപ്പറംബ് (ഫിനാൻസ്), അബ്ദുൽ ഷുക്കൂർ (പബ്ലിസിറ്റി), മമ്മുക്ക (ഫുഡ്), ബഷീർ സൽ വ (ട്രാൻസ്പോർട്ട്), സുബൈർ അഹമ്മദ് (വോളന്റിയർ) എന്നിവരെ തെരെഞ്ഞെടുത്തു.

സിറ്റി സംഘം റസ്റ്ററന്റിൽ മേഖല പ്രസിഡന്റ് ഇഖ്ബാൽ ഫൈസിയുടെ അധ്യക്ഷതയിൽ ചേർന്ന ജനറൽ കൗൺസിൽ യോഗം കേന്ദ്ര ഉപദേശക സമിതി അംഗം കുഞ്ഞഹമ്മദ് കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു. സമ്മേളന വിജയത്തിന്നായി മേഖല തല പ്രചാരണ യോഗം ഡിസംബർ ആദ്യ വാരം നടത്താനും തീരുമാനിച്ചു. മുഹമ്മദലി പുതിയങ്ങാടി, മുസ്തഫ പരപ്പനങ്ങാടി എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ