ജോൺമാഷ് വോളിബോൾ ടൂർണമെന്റ്: വിയന്ന ഇന്ത്യൻ സ്പോർട്സ് ക്ലബ് ജേതാക്കൾ
Monday, November 14, 2016 6:41 AM IST
വിയന്ന: ജോൺ മാഷ് യൂറോപ്യൻ വോളിബോൾ ടൂർണമെന്റിൽ വിയന്ന ഇന്ത്യൻ സ്പോർട്സ് ക്ലബിന് (ഐഎസ്സി വിയന്ന) ഉജ്‌ജ്വല വിജയം. ലിവർപൂൾ ലയൺസ് സംഘടിപ്പിച്ച ടൂർണമെന്റിൽ മിന്നുന്ന പ്രകടനമാണ് പങ്കെടുത്ത ഒരോ ടീമും കാഴ്ചവച്ചത്. വിജയം ഐഎസ്സി വിയന്നയുടെ താരമായിരുന്ന അന്തരിച്ച ജെറി തൈലയിലിന് സമർപ്പിച്ചു.

രണ്ടു ഗ്രൂപ്പുകളിലായി എട്ടു ടീമുകളാണ് ടൂർണമെന്റിൽ മത്സരിച്ചത്. ഫൈനലിൽ
15:14 എന്ന സ്കോറിന് ലിവർപൂൾ ലയൺസിനെ പരാജയപ്പെടുത്തിയാണ് ഐഎസ്സി വിയന്ന ജോൺമാഷ് കപ്പിൽ മുത്തമിട്ടത്.

ടൂർണമെന്റിലെ മികച്ച സെറ്ററായി റ്റെജോയും ലിവർപൂളിന്റെ സാനി മികച്ച സ്പൈക്കറായും വംശി മികച്ച ഓൾ റൗണ്ടറായും ഐഎസ്സിയുടെ സ്വിസ് താരം ജെയിൻ പന്നാരക്കുന്നേൽ മികച്ച കളിക്കാരനായും തിരഞ്ഞെടുക്കപ്പെട്ടു.

റിപ്പോർട്ട്: ജോബി ആന്റണി