ഫിഫ്റ്റി പ്ലസ് കേരള പിറവി ആഘോഷിച്ചു
Monday, November 14, 2016 6:43 AM IST
ഫ്രാങ്ക്ഫർട്ട്: ഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫർട്ട് അലർഹൈലിഗസ്റ്റ് ത്രൈഫാൾട്ടിംഗ് പള്ളി ഹാളിൽ കേരളപിറവി ആഘോഷിച്ചു. ഐസക് പുലിപ്ര, ജോർജ് ചൂരപൊയ്കയിൽ, ഫാ.സേവ്യർ മാണിക്കത്താൻ, ജോർജ് ജോൺ എന്നിവർ കേരളപിറവി, രണ്ടാം തലമുറയെ മലയാളം പഠിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് നടന്ന ചർച്ചകളിൽ പങ്കെടുത്തു. മൈക്കിൾ പാലക്കാട്ട്, ആന്റണി തേവർപാടം, മാത്യു കൂട്ടക്കര എന്നിവർ പ്രസംഗിച്ചു.

ആന്റണി തേവർപാടം, ജെൻസി പാലക്കാട്ട് എന്നിവരുടെ നേതൃത്വത്തിൽ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. തുടർന്ന് ഫിഫ്റ്റി പ്ലസ് കുടുബാംഗമായ സൈമൺ കൈപ്പള്ളിമണ്ണിലിന്റെ മാതാവ് റേയ്ച്ചൽ, ഫ്ളോറിയാൻ എന്നിവരുടെ നിര്യാണത്തിൽ അനുശോചിച്ച് ഒരു മിനിറ്റ് മൗന പ്രാർഥന നടത്തി. തുടർന്ന് ആന്റണി തേവർപാടം, ജോൺ മാത്യു കുടുംബങ്ങൾ സ്പോൺസർ ചെയ്ത വിഭവ സമൃദ്ധമായ അത്താഴ വിരുന്നും നടന്നു. ആന്റണി തേവർപാടം കേരളപിറവി ആഘോഷം മോഡറേറ്റ് ചെയ്തു.

റിപ്പോർട്ട്: ജോർജ് ജോൺ